കുമരൻചിറ ദേവീക്ഷേത്രത്തിൽ ഉത്സവം ഞായറാഴ്ച തുടങ്ങും
ശൂരനാട് : കുമരൻചിറ ദേവീക്ഷേത്രത്തിലെ ഉത്സവം ഞായറാഴ്ച തുടങ്ങും.15ന് സമാപിക്കും.ദിവസവും രാവിലെ വിശേഷാൽ പൂജകൾ, ഭാഗവത പരായണം,ദീപക്കാഴ്ച എന്നിവ ഉണ്ടാകും. 6ന് രാവിലെ ഏഴിന് അഖണ്ഡനാമജപയജ്ഞം, വൈകിട്ട് ആറിന് ദീപാലങ്കാരം,
ഏഴിന് ഭക്തിഗാനസുധ, 9ന് വൈകിട്ട് അഞ്ചിന് സോപാന സംഗീതം,10ന് വൈകിട്ട് ഏഴിന് ഭക്തിഗാനസുധ,12-ന് വൈകിട്ട് 5.30ന് സോപാനസംഗീതം,ഏഴിന് പഞ്ചാരിമേളം,13ന് വൈകിട്ട് ഏഴിന് ഭക്തിഗാനമഞ്ജരി,15ന് പുഷ്പാലങ്കാരം,എട്ടിന് ഭാഗവത പാരായണം,വൈകിട്ട് നാലിന് കെട്ടുകാഴ്ച (എല്ലാ കരകളും ചേർന്ന് ഒരെണ്ണം), ആറിന് ദീപക്കാഴ്ച,ഏഴിന് ഭക്തിഗാനോത്സവം. ആഘോഷങ്ങൾ പരിമിതപ്പെടുത്തിയെന്നും
ഉത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്നും ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.
മയ്യത്തുംകര ഉറൂസ് ആരംഭിച്ചു
ചക്കുവള്ളി:ചരിത്ര പ്രസിദ്ധമായ പോരുവഴി മയ്യത്തുംകര ഉറൂസ് ആരംഭിച്ചു.പോരുവഴി ഷാഫി-ഹനഫി ജമാഅത്തുകള്‍ സംയുക്ത ആതിഥ്യമരുളുന്ന ഉറൂസിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്.കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വ്യാപാരമേള പൂര്‍ണ്ണമായും ഒഴിവാക്കിയാണ് ഉറൂസ് നടത്തുന്നത്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടന്ന ഉറൂസ് ആഘോഷങ്ങളില്‍ നേര്‍ച്ചകള്‍ അര്‍പ്പിക്കുവാനും കാണിക്കകള്‍ അര്‍പ്പിക്കുവാനുമായി ധാരാളം ആളുകള്‍ എത്തിയിരുന്നു.
കുന്നത്തൂർ നെടിയവിള ക്ഷേത്രത്തിൽ മകര ഭരണി മഹോത്സവം
കുന്നത്തൂർ : കുന്നത്തൂർ നെടിയവിള ക്ഷേത്രത്തിൽ മകര ഭരണി മഹോത്സവം ഫെബ്രുവരി 7,8 തീയതികളിൽ നടക്കും.7ന് വൈകിട്ട് 7 മുതൽ ഭാരതക്കളി,വിത്തിടീൽ കർമം. 8ന് രാവിലെ 5ന് ഗണപതി ഹോമം,തോറ്റംപാട്ട്, 5.30 ന് പണ്ടാര അടുപ്പിൽ പൊങ്കാല,7 ന് പറയിടീൽ, 7.30 ന് ഭാഗവത പാരായണം,
9ന് കലശപൂജ,വൈകിട്ട് 5 ന് പഞ്ചവാദ്യം, ചുറ്റുവിളക്ക്,ദീപാലങ്കാരം,6.30ന് ദീപാരാധന.കോവിഡ് വ്യാപനത്തിന്റെ പശ്ചാലത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് കലാപരിപാടികളും മറ്റും ഒഴിവാക്കിയാണ് ഉത്സവം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡോ.എ.യൂനുസ് കുഞ്ഞിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
ശാസ്താംകോട്ട : മുസ്ലീം ലീഗ് ദേശീയ അസി.സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്ന ഡോ.എ.യൂനുസ് കുഞ്ഞിൻ്റെ നിര്യാണത്തിൽ മുസ്ലിം ലീഗ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു.പ്രസിഡന്റ് കണ്ടത്തിൽ അബ്ബാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി തോപ്പിൽ ജമാലുദ്ദീൻ,ദേശീയ സമിതി അംഗം മെക്ക വഹാബ്,കെ.മുഹമ്മദ് കുഞ്ഞ്, കാരാളി വൈ.എ .സമദ്,എ.നൗഷാദ്, പോരുവഴി മുഹമ്മദ് ഖുറേഷി,പറമ്പിൽ സുബൈർ,എ.ഖാലിദ് കുട്ടി, ശാസ്താംകോട്ട റഹിം,ചേന്നല്ലൂർ അഷറഫ്,ഇടവനശ്ശേരി സലാഹുദ്ദീൻ, മുകളുംപുറത്ത് അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.
മാധ്യമ വിലക്കിനെതിരെ
പ്രതിഷേധിക്കും
ശാസ്താംകോട്ട :മാധ്യമ വിലക്കിനെതിരെ യുവകലാ സാഹിതി ശൂരനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു.ഞായറാഴ്ച വൈകിട്ട് 5 ന് പതാരം ടൗണിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് ആർ.മദന മോഹനൻ അറിയിച്ചു.
ഫോക്കസ് ഏരിയ നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് കെപിഎസ്ടിഎ
ശാസ്താംകോട്ട:എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ഫോക്കസ് ഏരിയ നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക,പ്രീ- പ്രൈമറി അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെപിഎസ് ടി എ ശാസ്താംകോട്ട ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എഇഒ ഓഫീസിനു മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു.
കെപിഎസ്ടിഎ സംസ്ഥാന നിർവ്വാഹക സമിതി അംഗം റ്റി.എ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.വി.എസ് അജയകുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിലർ പി.എസ് മായ മുഖ്യപ്രഭാഷണം നടത്തി.സാജൻ സക്കറിയ,വിനോദ് എം.എസ്, ജുമൈലത്ത് ബീഗം,സുധീന,ദർശൻ.വി .നാഥ്,രജനി,സ്നേഹ,ജെറിൻ,വിപിൻ വൈദ്യൻ എന്നിവർ പ്രസംഗിച്ചു.
പ്രവാസികളെ അവഗണിച്ചതിൽ പ്രതിഷേധം
മൈനാഗപ്പള്ളി:കേന്ദ്ര ബഡ്ജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച്
കേരള പ്രവാസി സംഘം മൈനാഗപ്പള്ളി പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ നടത്തി.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ ധർണ കേരള പ്രവാസി സംഘം കുന്നത്തൂർ ഏരിയ കമ്മിറ്റി അംഗം ജഹാംഗീർ ഷാ ഉദ്ഘാടനം ചെയ്തു.സതീഷ് കുമാർ അധ്യക്ഷത വഹിച്ചു.മാജിത,അജീഷ് പൗലോസ് എന്നിവർ സംസാരിച്ചു.
തൊടിയൂരിൽ മെഡിസിന് പ്രെവേശനം ലഭിച്ച വിദ്യാർത്ഥിനിയെ അനുമോദിച്ചു
നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കോടെ ഉന്നതവിജയം നേടി തിരുവനന്തപുരം ഗവ: മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ച തൊടിയൂർ മുഴങ്ങോടി കുറ്റിയിൽ വീട്ടിൽ ശ്രീലക്ഷ്മി. എസ് നെ സി. ആർ. മഹേഷ് എം. എൽ. എ. വീട്ടിലെത്തി മെമെന്റോ നൽകി അനുമോദിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്ത്പാർലമെന്ററി പാർട്ടി ലീഡർ തൊടിയൂർ വിജയൻ ശ്രീലക്ഷ്മിയെ പൊന്നാട അണിയിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്ത് അംഗം സുനിത, ഉണ്ണികൃഷ്ണൻ ദമ്പതികളുടെ മൂത്ത മകളാണ് ശ്രീലക്ഷ്മി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. മോഹനൻ,എൽ. സുനിത,കെ. ജി. രമണൻ, ശ്രീകുമാർ, നവാസ് എന്നിവരും അനുമോദനചടങ്ങിൽ സംബന്ധിച്ചു.വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന തല ശാസ്ത്രമേളയിൽ ക്വിസ് മത്സരത്തിൽ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയയ ശ്രീലക്ഷ്മികത നാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ SSLC ക്കും തൊടിയൂർ Hടടൽ +2 വിന് ഉന്നത വിജയം കരസ്ഥമാക്കിയതിന് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ആതുരസേവന രംഗത്ത് നിരാലംബർക്ക് കൈതാങ്ങായി പ്രവർത്തിക്കുമെന്ന് ശ്രീലക്ഷമി പറഞ്ഞു.
ജൂനിയർ ചേമ്പർ ലോക ക്യാൻസർ ദിനം ആചരിച്ചു
ശാസ്താംകോട്ട ജൂനിയർ ചേമ്പറിന്റെ നേതൃത്വത്തിൽ ലോക ക്യാൻസർ ദിനാചരണം നടത്തി. ഓൺലൈനായി സംഘടിപ്പിച്ച പരിപാടി സോൺ ഡയറക്റ്റർ അക്‌ബർ ഷെരീഫ് ഉത്ഘാടനം ചെയ്തു. ഫിസിഷിയനും ഡയബറ്റോളജിസ്‌റ്റും കൂടിയായ ഡോക്ടർ റിയാസ് അഹമ്മദ് “ക്യാൻസർ ലക്ഷണങ്ങളും പരിഹാരങ്ങളും “എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.ശാസ്താംകോട്ട ജുനിയർ ചേമ്പർ പ്രസിഡന്റ് എൽ. സുഗതൻ അധ്യക്ഷനായ യോഗത്തിൽ സോൺ വൈസ് പ്രസിഡന്റ് രഞ്ചോ കെ ജോൺ,വർഷാ മേനോൻ, ആർ കൃഷ്ണകുമാർ, എം സി മധു, രാജേഷ്,വിജയകുറുപ്പ്,രാജ്‌കുമാർ, അഡ്വ ദീപ,തുടങ്ങിയവർ സംസാരിച്ചു.
ബിജെപി നേതാവിനെ കള്ള കേസിൽപ്പെടുത്തി ജയിലിലാക്കി
കുന്നത്തൂർ: ശൂരനാട് വടക്ക് യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ അതിക്രമം നടന്നതായ പരാതിയിൽ ബിജെപി നേതാവിനെ കള്ളക്കേസിൽ പെടുത്തി ജയിലാക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ബിജെപി ശൂരനാട് വടക്ക് പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി ഗോപീഷിനെയാണ് ശൂരനാട് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യിച്ചത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കങ്ങളുടെ പേരിൽ സംഭവുമായി യാതൊരു ബന്ധവുമില്ലാത്ത ഗോപീഷിനെ വീട് കയറി അറസ്റ്റുചെയ്യുകയായിരുന്നു.
കോൺഗ്രസ് നേതാക്കളുടെ സമ്മർദത്തെ തുടർന്നാണ് കള്ളക്കേസ് ചമച്ച് ഗോപീഷിനെ അറസ്റ്റ് ചെയ്തതെന്ന ആരോപണം ശക്തമാണ്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള സ്ഥലത്ത് പാർട്ടിയുടെ ജനസമ്മതി തകർക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും ഇതിന് ശൂരനാട് പോലീസ് കൂട്ടുനിൽക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു. ശക്തമായ പ്രതിഷേധ പരിപാടികളും നിയമ നടപടികളും സ്വീകരിക്കുമെന്ന് നേതാക്കൾ പറഞ്ഞു
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫീസ് ഉപരോധിച്ചു
പുത്തന്‍തെരുവ്: ഹൈവേ സ്ഥലമെടുപ്പ് കുടിയൊഴിപ്പിക്കല്‍ പൊലിക്കുന്നത് തടഞ്ഞുകൊണ്ട് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമുള്ള പാക്കേജുകള്‍ നടപ്പിലാക്കും വരെ വ്യാപാര സ്ഥാപനങ്ങള്‍ പൊളിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ കരുനാഗപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈവേ അതോറിറ്റിയുടെ പുത്തന്‍തെരുവ് ആഫീസ് ഉപരോധിച്ചു. യു.എം.സി കരുനാഗപ്പള്ളി മേഖലാ പ്രസിഡന്റ് ഡി.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു.
യു.എം.സി സംസ്ഥാന സെക്രട്ടറി നിജാംബഷി ഉദ്ഘാടനം ചെയ്തു. സുനില്‍ ബ്രില്യന്റ് സ്വാഗതം പറഞ്ഞു. പി.കെ.മധു കൃതജ്ഞത പറഞ്ഞു. ഷിഹാന്‍ ബഷി, എം.ഇ.ഷെജി, പുത്തന്‍തെരുവ് വഹാബ്, ഷാനവാസ് ഷെമീര്‍, കോര്‍ഡിനേറ്റര്‍ രാജു.എസ് എന്നിവര്‍ സംസാരിച്ചു.