പത്തനാപുരത്ത് അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ആക്രമിച്ച പ്രതിക്ക് അബദ്ധത്തിൽ വെടിയേറ്റു

Advertisement

പത്തനാപുരം . അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ആക്രമിച്ച പ്രതിക്ക് അബദ്ധത്തിൽ വെടിയേറ്റു. കൊല്ലം ജില്ലയിലെ പത്തനാപുരം പുന്നലയിൽ ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. പൊലീസിൻ്റെ പക്കൽ നിന്നും പ്രതി തോക്ക് തട്ടിയെടുത്തതിന് പിന്നാലെയായിരുന്നു സംഭവം.

സംസ്ഥാനവ്യാപകമായി 25ലധികം കേസുകളുള്ള മുകേഷ് എന്ന കള്ളനാണ് പ്രതി. കഴിഞ്ഞദിവസം പുന്നല ക്ഷേത്രത്തിൽ നടന്ന മോഷണക്കേസിൽ മുകേഷിനെ പിടികൂടാനാണ് പത്തനാപുരത്ത് നിന്നുള്ള പൊലീസ് സംഘം എത്തിയത്. അറസ്റ്റ് തടഞ്ഞ മുകേഷ് പൊലീസിനെ ആക്രമിച്ചു. പൊലീസുകാരിൽ ഒരാളുടെ കഴുത്തിൽ കത്തിവെച്ച് വിരട്ടി. ഇതിനെ പ്രതിരോധിക്കാനാണ് എസ് ഐ തോക്കെടുത്തത്. എന്നാൽ കള്ളൻ മുകേഷ് തോക്ക് തട്ടിയെടുത്തു. തോക്ക് തിരികെ വാങ്ങാനുള്ള പിടിവലിക്കിടെ അബദ്ധത്തിൽ വെടി പൊട്ടി.

പ്രതിയും പൊലീസുകാരും രക്ഷപ്പെട്ടത് അത്ഭുതകരമായി. വെടിയുണ്ട മുകേഷിൻ്റെ മുഖത്ത് ഉരസിയാണ് പോയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രതിയും പൊലീസുകാരും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.