നെടിയവിളയില്‍ സഹോദരന്‍ വീണു മരിച്ച അതേ കിണറ്റില്‍ വീണയുവാവ് മരിച്ചു

Advertisement

കുന്നത്തൂർ : വീട്ടുമുറ്റത്തെ അറുപത് അടി താഴ്ചയുള്ള കിണറ്റിൽ വീണ യുവാവ് മരിച്ചു.കുന്നത്തൂർ നടുവിൽ പനച്ചവിള വീട്ടിൽ ശിവപ്രസാദ് (42) ആണ് മരിച്ചത്.ഇന്ന് പകൽ 12 ഓടെ ആയിരുന്നു സംഭവം.കിണറ്റിലെ കേടായ മോട്ടോർ നന്നാക്കുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.
ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ആളെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.സ്‌റ്റേഷന്‍ഓഫീസര്‍ സാബുലാലിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ആന്റ് റെസ്‌ക്യു സംഘത്തിലെ ഓഫീസര്‍ പ്രേമചന്ദ്രന്‍നായര്‍ കിണറ്റിലിറങ്ങിയാണ് ആളെ പുറത്തെടുത്തത്. കിണറിന്റെ ആഴവും മണ്ണിടിയുന്ന സ്വഭാവവും മൂലംകിണറ്റില്‍ ഇറങ്ങുന്ന ജോലി ഏറെ വെല്ലുവിളിനിറഞ്ഞതായിരുന്നു

ശിവപ്രസാദ്

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബുധനാഴ്ച വീട്ടുവളപ്പിൽ സംസ്ക്കരിക്കും.വിദേശത്തായിരുന്ന ശിവപ്രസാദ് നാട്ടിൽ മടങ്ങിയെത്തിയ ശേഷം കിണറുകളിൽ സ്ഥാപിക്കുന്ന
തൊടിപ്പണി ചെയ്തു വരികയായിരുന്നു.അശ്വതി ഭാര്യയും ആവണി,അർഹിത എന്നിവർ മക്കളുമാണ്.ശിവപ്രസാദിന്റെ രണ്ടാമത്തെ സഹോദരൻ രവീന്ദ്രൻ പിള്ള വർഷങ്ങൾക്കു മുമ്പ് ഇതേ കിണറ്റിൽ വീണും മറ്റൊരു സഹോദരനായ സുരേഷ് കുമാർ ഒരു മാസം മുമ്പ് രോഗബാധിതനായി ചികിത്സയിലിരിക്കവേയും മരണപ്പെട്ടിരുന്നു