യൂത്ത് കോൺഗ്രസ് നേതാവിനെ ആക്രമിച്ചു വീട്തകര്‍ത്ത സംഭവം; ഒളിവിലായിരുന്ന ബിജെപി പ്രവർത്തകർ അറസ്റ്റിൽ

Advertisement

ശൂരനാട് : ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ശൂരനാട് വടക്ക് മണ്ഡലം വൈസ് പ്രസിഡന്റ് അനന്ദു ആനയടി (26) യെ വീട്ടിൽ കയറി മർദ്ദിക്കുകയും അടുത്ത ദിവസം പുലർച്ചെ വീടിനു നേരെ പെട്രോൾ ബോംബ് എറിയുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന
രണ്ട് ബിജെപി- ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ.ആനയടി മറ്റത്ത് മുക്കിന് സമീപം ശരത് ഭവനിൽ സനൽ(30),ആനയടി വൈഷ്ണവത്തിൽ അരവിന്ദ് (27) എന്നിവരാണ് ചൊവ്വാഴ്ച
അറസ്റ്റിലായത്.ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനു സമീപം വേങ്ങ ആറാട്ടുകുളത്തിനു സമീപം ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുമ്പോൾ ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.ശാസ്താംകോട്ട
കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.സനൽ ബജ്രംഗദൾ ജില്ലാ സംയോജകും അരവിന്ദ് ആനയടി ശാഖാ മുൻ കാര്യവാഹുമാണ്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതിയായ ആനയടി മാവിരുവിളയിൽ ഗോപീഷിനെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു.ആനയടി സ്വദേശികളായ സ്‌പൈഡർ എന്ന് വിളിക്കുന്ന വിഷ്ണു,ഗോപു എന്നിവർ ഒളിവിലാണ്.കഴിഞ്ഞ മാസം 27 ന് സംഘം ചേർന്ന് വീടുകയറി അനന്ദുവിനെ ക്രൂരമായി മർദ്ദിക്കുകയും അടുത്ത ദിവസം പുലർച്ചെ 2.30 ഓടെ സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം വീണ്ടും വധഭീഷണി മുഴക്കുകയും വീടിനു നേരെ പെട്രോൾ ബോംബ് എറിയുകയുമായിരുന്നു.ഇതിനൊപ്പം കല്ലേറും ഉണ്ടായി.ആക്രമണത്തിൽ വീടിന്റെ ജനാലകളും സ്കൂട്ടറും തകർന്നു.രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിനുള്ള കാരണം.ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി ശൂരനാട് എസ്എച്ച്ഒ അറിയിച്ചു.