കമണ്ഡലു മരം താരമായി

Advertisement

.കരുനാഗപ്പള്ളി:അപൂര്‍വ കായകളോടെ കമണ്ഡലു മരം കൗതുകമായി. ആലുംകടവ് കരികിട ക്ഷേത്രത്തിന് സമീപം റിട്ടേഡ് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ സത്യശീലൻ്റെ വീട്ട് വളപ്പിലാണ് പണ്ട് കാലങ്ങളിൽ സന്യാസികള്‍ പാനജലത്തിനൊയി ഉപയോഗിച്ചിരുന്ന ഈ ഔഷധ വൃക്ഷത്തെ രാജകീയ വൃക്ഷമെന്നും പറഞ്ഞു പോരുന്നു. ദീർഘയാത്രകളിൽ കമണ്ഡലുവിൻ്റെ ഫലത്തിൻ്റെ ഉൾക്കാബ്കളഞ്ഞ് ജലം നിറച്ച് സൂക്ഷിക്കുമായിരുന്നു. ഇതിൽ സൂക്ഷിക്കുന്ന വെള്ളത്തിന് ഔഷധ ഗുണം ഏറെയുള്ള ദാഹശമിനിയായിരുന്നു. ചുരക്കപോലെ തോന്നിക്കുന്ന ഇതിൻ്റെ മൃദുലമായ ഉൾക്കാമ്പ് ഭാരതത്തിൽ ആരും ഭക്ഷിക്കാറില്ലെങ്കിലും ചില രാജ്യങ്ങളിൽ ഇത് ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുന്നുണ്ട് .

സത്യശീലൻ കണ്ടൽചെടിയുടെ ശേഖരാണർത്ഥം മണ്ണൂത്തി കാർഷിക കോളേജിൽ പോയപ്പോൾ കൊണ്ടുവന്നതാണീ അത്യപൂർവ്വ സസ്യം ‘ 25 വർഷത്തോളം പഴക്കമുള്ള ഇത്. പൂത്തുലഞ്ഞ് കായകളോടെ നിൽക്കുന്നത് നയന മനോഹരമാണ് മൊബൈലുകളിൽ ചിത്രീകരിക്കാൻ കേട്ടറിഞ്ഞ് പലരും എത്താറുണ്ടെന്നും സത്യശീലൻ പറയുന്നു.

1 COMMENT

Comments are closed.