തടാക തീരത്തുനടന്നത് നഗ്നമായ നിയമലംഘനം,റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു

Advertisement

ശാസ്താംകോട്ട. ടൗണിനു ചേര്‍ന്ന തടാകതീരത്തു നടന്ന മണ്ണെടുപ്പ് പരാതിയെത്തുടര്‍ന്ന് റവന്യൂ അധികൃതര്‍ നിര്‍ത്തിവയ്പിച്ചു. ഒരുമേഖലമുളുവന്‍ മണ്ണെടുത്തുമാറ്റിയ ഇവിടെ മറ്റ് നടപടികള്‍ ഒന്നും ഉണ്ടായില്ല. പട്ടംകുഴിഭാഗത്താണ് കുന്നിടിച്ചു മാറ്റിയത് പഞ്ചായത്തില്‍നിന്നും ഡവലപ്‌മെന്റ് പെര്‍മിറ്റ് ലഭിച്ചു എന്നപേരിലായിരുന്നു മണ്ണെടുപ്പ്. പരാതിക്കാരോട് റവന്യു അധികൃതരാണ് ഇഥ്തരത്തില്‍ പെര്‍മിറ്റ് ഉണ്ടെന്നുപറഞ്ഞത്. എന്നാല്‍ പെര്‍മിറ്റില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും പഞ്ചായത്ത് സെക്രട്ടറി വില്ലേജ് ഓഫീസറെ അറിയിച്ചതോടെയാണ് സ്റ്റോപ് മെമ്മോ നല്‍കിയത്.

സംരക്ഷിത മേഖലയായ തടാകത്തിന്റഎ ചേര്‍ന്ന ഭൂമിയില്‍നിന്നാണ് ഇടിച്ചു മണ്ണ് നീക്കിയത്. വില്ലേജ് ഓഫീസിന്റെ മീറ്ററുകള്‍മാത്രം മണ്ണെടുപ്പു നടന്നത്. സ്ഥലവാസികള്‍ പരാതി നല്‍കിയത് റവന്യൂ അധികൃതര്‍ മുക്കിയെന്ന് പരാതിയുണ്ട്. താലൂക്ക് ഓഫിസില്‍നിന്നും നോക്കിയാല്‍കാണാവുന്ന സ്ഥലമാണ് ഇത്. വിദഗ്ധമായി അധികൃതരും മണ്ണെടുപ്പിന് ഒത്താശചെ്‌യ്തുവെന്നാണ് ആക്ഷേപം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ സെക്രട്ടറി മഹേഷ് മണികണ്ഠന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

Advertisement