പേയ് വിഷബാധയേറ്റ കന്നുകാലികളെ മൃഗസംരക്ഷണ വകുപ്പ് കൊന്ന് കുഴിച്ചുമൂടുന്നു

Advertisement

ശാസ്താംകോട്ട: തെരുവ് നായ്ക്കളുടെ കടിയേറ്റ് പേയ് വിഷബാധയേറ്റ കന്ന് കാലികളേ മറ്റ് നിവർത്തിയില്ലാതെ മൃഗസംരക്ഷണ വകുപ്പ് കൊന്ന് കുഴിച്ചുമൂടുന്നു. ശൂരനാട് പ്രദേശത്താണ് നിരവധി കന്നുകാലികൾക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റ ത്. കടിയേറ്റ അൻപതോളം കന്നുകാലികൾക്ക് പേയ് വിഷബാധ ഏറ്റതായാണ് അനൗദ്യോകിക കണക്ക്. ശൂരനാട് തെക്ക് ഇഞ്ചക്കാട് എരുത്തില് വിളയിൽ രാധാകൃഷ്ണപിള്ളയുടെ പൂർണ്ണ ഗർഭിണിയായ പശുവി ന്ണ്ടാഴ്ച മുൻപ് തെരുവ് നായ്ക്കളുടെ കടിയേറ്റിരുന്നു. ഇന്നലെ പേയ് ഇളകിയതിൻ്റെ ലക്ഷണം കാട്ടി തുടങ്ങിയ പശു ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത വിധം അക്രമകാരിയായി. ഒടുവിൽ മൃഗസംരക്ഷണ വകുപ്പിൽ നിന്നും ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഇൻജക്ഷൻ എടുത്ത് കൊന്ന് കുഴിച്ചുമൂടി.അൻപതിനായിരത്തോളം രൂപക്ക് മാസങ്ങൾക്ക് മുൻപാണ് രാധാകൃഷ്ണപിള്ള പശുവിനെ വാങ്ങിയത്.കൂട്ടമായി വന്ന തെരുവ് നായ്ക്കൾ അന്ന് നിരവധി കന്ന് കാലികളേ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.

 കുന്നത്തൂർ താലൂക്കിൽ ഓരോ ദിവസവും നിരവധി പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നത്  . ദിവസങ്ങൾക്ക് മുൻപ് ഐവർകാല പുത്തനമ്പലത്ത് സ്ത്രീകളും അന്യസംസ്ഥാന തൊഴിലാളികൾക്കും നായ്ക്കളുടെ കടിയേറ്റതിന് പിന്നാലെ കഴിഞ്ഞ ആഴ്ച വേങ്ങയിലും നിരവധി പേര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റിരുന്നു. 
Advertisement