ഗൃഹനാഥയേയും മകനേയും വീട്ടില്‍കയറി ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

Advertisement

പന്മന.വ ഴിക്ക് കൂടുതല്‍ സ്ഥലം ആവശ്യപ്പെട്ടത് നല്‍കാത്ത വിരോധത്തില്‍ വീട്ടമ്മയേയും മകനേയും ആക്രമിച്ച യുവാക്കളെ പോലീസ് പിടികൂടി. കെ.എം.എം.എല്‍ ജീവനക്കാരനായ പന്മന പോരൂക്കര കാവേരിയില്‍ ജയപ്രസാദ് (44), ഗ്രഫിലെ സൈനികനായ പന്മന പോരൂക്കര രാധ സദനം വീട്ടില്‍ സജ്ഞയന്‍ (42) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവര്‍ക്ക് നിലവില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വഴിയുടെ വീതി കൂട്ടി നല്‍കണമെന്ന ആവശ്യം അയല്‍ക്കാരിയായ സുലോചന നിരസിച്ചതിന്‍റെ വിരോധത്തിലാണ് ഇവര്‍ വീട്ടില്‍ കയറി ആക്രമിച്ചത്.

ഗൃഹനാഥയുടെ മകനെ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാന്‍ എത്തിയ സുലോചനയേയും ഇവര്‍ ആക്രമിച്ചു. മണ്‍വെട്ടി കൊണ്ട് അടിച്ചതില്‍ ഇവര്‍ക്ക് ഇടത് കൈയ്യിലെ അസ്ഥിക്ക് പൊട്ടല്‍ സംഭവിച്ചു. സുലോചനയുടെ പരാതിയില്‍ അയല്‍വാസികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുവരേയും വീടുകളില്‍ നിന്നും പിടികൂടുകയായിരുന്നു. ചവറ ഇന്‍സ്പെക്ടര്‍ എ.നിസാമുദ്ദീന്‍റെ നേതൃത്വത്തില്‍ എസ്. ഐ മാരായ സുകേഷ്, അനില്‍, രാധകൃഷ്ണന്‍, എ.എസ്.ഐ അഷറഫ്, ഷിബു സി.പി.ഒ രതീഷ് എന്നവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.