പന്മന. സ്കൂള്‍കുട്ടികള്‍ക്ക് നിരോധിത പുകയില ഉത്പന്നങ്ങല്‍ വില്‍പ്പന നടത്തുന്നയാളെ പോലീസ്പിടികൂടി. പډന മവേലി മണ്ണൂര്‍ വടക്കതില്‍ ലാലുദ്ദീന്‍ (70) ആണ് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്നും 164 പാക്കറ്റ് കൂള്‍ ലിപ്പ്, ഹാന്‍സ് എന്നീ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.
ഇവ ഇയാള്‍ സംഭരിച്ച് സമീപത്തെ സ്ക്കൂളിലെ കുട്ടികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഇരട്ടി വിലയ്ക്ക് വില്‍പ്പന നടത്തി വരുകയായിരുന്നു. ഇടപ്പളളിക്കോട്ടയ്ക്ക് സമീപമുളള സ്ക്കൂളിലെ കുട്ടികള്‍ക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉത്പനവുമായി കടയുടമ പിടിയിലായത്. ഇയാളുടെ കടയില്‍ പ്രത്യേകം സ്ഥലത്ത് രഹസ്യമായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് കണ്ടെടുക്കുകയായിരുന്നു.
ചവറ ഇന്‍സ്പെക്ടര്‍ എ. നിസാമുദ്ദീന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ജോയി, ആന്‍റണി, സോഹന്‍ലാല്‍ സി.പി.ഓ മാരായ ശിവപ്രശാന്ത്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇവ പിടികൂടിയത്.