ശാസ്താംകോട്ട സുധീറിന്റെ കുടുംബത്തിന് യൂത്ത് കോൺഗ്രസ് സമാഹരിച്ച ധനസഹായം കൈമാറി

Advertisement

ശാസ്താംകോട്ട : യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് ശാസ്താംകോട്ട സുധീറിന്റെ കുടുംബത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സമാഹരിച്ച ധനസഹായം കൈമാറി.

ആഞ്ഞിലിമൂട് ലേക് വ്യൂ പാലസ് ഓഡിറ്റോയത്തിൽ നടന്ന ചടങ്ങിൽ 10 ലക്ഷം രൂപയുടെ ചെക്ക് സുധീറിന്റെ ഭാര്യ റൂബി മക്കളായ ഹയാൻ,ഹൈഫ എന്നിവർ ഏറ്റുവാങ്ങി.സമ്മേളനം എറണാകുളം എം.പി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.അരുൺ രാജ് അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ,വൈസ് പ്രസിഡന്റ് ശബരീനാഥൻ,എംഎൽഎമാരായ പി.സി വിഷ്ണുനാഥ്,സി.ആർ മഹേഷ്,രാഹുൽ മാങ്കൂട്ടത്തിൽ,ദിനേശ് ബാബു,ഫൈസൽ കുളപ്പാടം,സുഹൈൽ അൻസാരി,എം.വി ശശികുമാരൻ നായർ,തുണ്ടിൽ നൗഷാദ് എന്നിവർ പങ്കെടുത്തു.ഉണ്ണി ഇലവിനാൽ സ്വാഗതവും റിയാസ് പറമ്പിൽ നന്ദിയും പറഞ്ഞു.സമ്മേളനത്തിനു ശേഷം ധനശേഖരണത്തിനായി പുറത്തിറക്കിയ സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പും നടന്നു.

Advertisement