പോരുവഴി പെരുവിരുത്തി മലനടയിൽ മലക്കുട മഹോത്സവം മാർച്ച് 18ന് കൊടിയേറും

Advertisement

ശാസ്താംകോട്ട : ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനടയിൽ മലക്കുട മഹോത്സവം മാർച്ച് 18 ന് കൊടിയേറി മാർച്ച് 25ന് പ്രശസ്തമായ മലക്കുട കെട്ടുകാഴ്ചയോടെ സമാപിക്കും.

18ന് രാവിലെ 5 ന് സ്വർണ്ണക്കൊടി ദർശനം,5.30ന് സൂര്യ പൊങ്കാല,10.30 മുതൽ കൊടിയേറ്റ് സദ്യ,വൈകിട്ട് 6.30ന് സന്ധ്യാസേവേ മേളം,രാത്രി 9 ന് തൃക്കൊടിയേറ്റ്.19 മുതൽ 24 വരെ ക്ഷേത്രാചാര ചടങ്ങുകൾ.സമാപന ദിവസമായ 25ന് രാവിലെ 5ന് സ്വർണ്ണകൊടി ദർശനം,വൈകിട്ട് 3ന് ഭഗവതി എഴുന്നെള്ളത്ത്,3.30 ന് കച്ചകെട്ട്, 4 ന് മലക്കുട എഴുന്നെള്ളത്തും കെട്ടുകാഴ്ചയും,രാത്രിയിൽ ചലച്ചിത്രതാരം ആശാ ശരത് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ.അമ്പലത്തുംഭാഗം,പനപ്പെട്ടി, കമ്പലടി,നടുവിലേമുറി,വടക്കേമുറി,പള്ളിമുറി എന്നീ കരകളിൽ നിന്നും കൂറ്റൻ എടുപ്പ് കുതിരകളും ഇടയ്ക്കാട് കരയിൽ നിന്നും വലിയ എടുപ്പ് കാളയും നിരവധി നേർച്ച കെട്ടുരുപ്പടികളും കെട്ടു കാഴ്ചയ്ക്ക് മിഴിവേകും.തിരുവനതപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ നിന്നും ആയിരങ്ങളാണ് കത്തിയെരിയുന്ന മീനച്ചൂടിനെയും അവഗണിച്ച് കെട്ടുകാഴ്ച കണ്ട് ആസ്വദിക്കുന്നതിന് മലനട കുന്നുകളിലെത്തുന്നത്.കോവിഡ് പ്രതിസന്ധിക്കു ശേഷം ഇക്കുറി നടക്കുന്ന ഉത്സവം കെങ്കേമമാക്കാനാണ് ഭക്തരുടെ തീരുമാനം.