യുദ്ധവിരുദ്ധ സമാധാന റാലി സംഘടിപ്പിച്ച് വിദ്യാരംഭം സെൻട്രൽ സ്കൂൾ

Advertisement

ശാസ്താംകോട്ട:
യുദ്ധ വെറി മാനവ സംസ്കൃതിക്ക് മേൽ വെറുപ്പിന്റെയും, വിനാശത്തിന്റെയും കരിനിഴൽ പടർത്തിക്കൊണ്ടിരിക്കുന്ന വാർത്തമാനകാലത്ത് സമാധാനത്തിന്റെയും, സഹവർത്തിത്വത്തിന്റെയും മഹത്വം വിളിച്ചോതി വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിലെ വിദ്യാർഥികളും, അധ്യാപകരും യുദ്ധ വിരുദ്ധ സമാധാന സന്ദേശ റാലി നടത്തി.
ആഞ്ഞിലിമൂട്ടിൽ സംഗമിച്ച കൂട്ടായ്മ ദീപം തെളിയിച്ചു യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. സ്കൂൾ ലീഡർ കുമാരി ആഷ്‌ന ഫാത്തിമ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ മഹേശ്വരി, സീനിയർ പ്രിൻസിപ്പൽ റ്റി.കെ. രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ യാസിർ ഖാൻ, പ്രോഗ്രാം കോർഡിനേറ്റർ കിരൺ ക്രിസ്റ്റഫർ, അധ്യാപകരായ സാലിം, അമൃത പ്രകാശ്, മാധുരി, വിനിത തുടങ്ങിയവർ നേതൃത്വം നൽകി.