മരുമകനെ കുത്തിപ്പരിക്കേൽപ്പിച്ച ഭാര്യാ പിതാവ് അറസ്റ്റിൽ

Advertisement

ശാസ്താംകോട്ട :മകളുടെ ഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ച ഭാര്യാ പിതാവ് അറസ്റ്റിൽ.പടിഞ്ഞാറെ കല്ലട വലിയപാടം വിളന്തറ കുറ്റികല്ലുംപുറത്തു വടക്കതിൽ രതീഷ് കുമാർ(39) നെയാണ് പരിക്കേൽപ്പിച്ചത്.ഐത്തോട്ടുവയിൽ വാടകയ്ക്ക് താമസിക്കുന്ന കിഴക്കേ കല്ലട പഴയാർ ചന്ദ്ര നിവാസ് വീട്ടിൽ ചന്ദ്രൻ പിള്ള(60) ആണ് അറസ്റ്റിലായത്.കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.മാർച്ച് ഒന്നിന് രാത്രി 10.45 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ചന്ദ്രൻ പിള്ള

അസഭ്യം വിളിച്ചു
കൊണ്ട് ചന്ദ്രൻ പിള്ള കൈയിൽ കരുതിയിരുന്ന പിച്ചാത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തിയത് മരുമകൻ ഇടതു കൈകൊണ്ട് തടഞ്ഞതിനാൽ കൈക്ക് ആഴത്തിൽ മുറിവ് സംഭവിച്ചു.
കുത്തു കൊണ്ട് തലയിടിച്ച് തറയിൽ വീണതിനാൽ തലയുടെ പിൻഭാഗത്ത് ഇടതുവശത്ത് ആഴത്തിൽ മുറിവും സംഭവിച്ചു.ആന്തരികാവയവങ്ങൾക്ക് ക്ഷതം പറ്റി മരണം വരെ സംഭവിക്കാവുന്ന തരത്തിലായിരുന്നു ആക്രമണം.ശാസ്താംകോട്ട എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്ഐ അനൂപ്,ഗ്രേഡ് എസ്ഐ ഭൂവനചന്ദ്രൻ, ജി.എ.എസ്ഐ സലിം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.