എഴുത്തിലെ ചരിത്രനിർമ്മിതി – പുസ്തകം പ്രകാശനം ചെയ്തു

Advertisement

ശാസ്താംകോട്ട . കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിലെ മലയാളവിഭാഗം അധ്യാപകനായ ഡോ. ടി. മധു രചിച്ച “എഴുത്തിലെ ചരിത്രനിർമ്മിതി” എന്ന ചെറുകഥ – നോവൽ പഠനഗ്രന്ഥം പ്രശസ്ത സാഹിത്യകാരനും സംവിധായകനുമായ ജി.ആർ. ഇന്ദുഗോപൻ കോളേജ് പ്രിൻസിപ്പൽ & പ്രൊഫസർ ഡോ. ബി. ബീനയ്ക്ക് നൽകി പ്രകാശനം ചെയ്തു.

സംസ്കൃത സർവ്വകലാശാല അധ്യാപകൻ ഡോ. കെ.ബി. ശെൽവമണി പുസ്തകം പരിചയപ്പെടുത്തി. മലയാള ചെറുകഥ – നോവൽ പഠനമേഖലയിൽ ഏറെ തെളിച്ചമുള്ള മികച്ച ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതിയെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ എൻ.സി.സി. ഓഫീസർ കൂടിയായ ഗ്രന്ഥകർത്താവ് തുടർച്ചയായി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഏറെ അഭിനന്ദനാർഹമായ കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “കാക്കനാടൻ: കലയും കലാപവും” എന്ന ഗ്രന്ഥവും ഡോ. ടി. മധു അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.

ആറ് ചെറുകഥാ പഠനങ്ങളും ഒൻപത് നോവൽ പഠനങ്ങളും ഉള്ള പുസ്തകം കോഴിക്കോട് ആസ്ഥാനമായ ആത്മ ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. തിരക്കഥാകൃത്ത് രാജേഷ് പിന്നാട്ട്, മുൻ കോളേജ് പ്രിൻസിപ്പൽ ഡോ. ഹരിക്കുട്ടൻ ഉണ്ണിത്താൻ, ഡോ. വി.ജയശ്രി, ഡോ. ധന്യ എൽ., ഡോ. എസ്. ജയന്തി, ഡോ. ടി. മധു, ആത്മൻ എ.വി. എന്നിവർ സംസാരിച്ചു. കോളേജിലെ മലയാളവിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.