ഉക്രൈൻ രക്ഷാ ദൗത്യവുമായി ബിജെപി ഹെൽപ് ഡസ്ക്

Advertisement

കൊല്ലം.ഉക്രൈനിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപെടുത്താനുള്ള ഓപ്പറേഷൻ ഗംഗ ദൗത്യം ജില്ലയിൽ ഏകോകിപ്പിച്ച് ബിജെപി കൊല്ലം ജില്ലാ ഹെൽപ് ഡസ്ക്. ബിജെപി ഓഫീസ് വഴിയും അല്ലാതെയും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട മുഴുവൻ കുട്ടികളുടെയും ഏകോപനം ജില്ലാ ഓഫീസിൽ ക്രമീകരിച്ചിരിക്കുന്ന ഹെൽപ് ഡസ്ക് ചെയ്ത് വരുന്നു.കഴിഞ്ഞ ദിവസം കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരനുമായി സംസാരിക്കാൻ രക്ഷകർത്താക്കൾക്ക് അവസരം ഒരുക്കി. ഉക്രൈനിൽ നിന്ന് ബോർഡറിൽ എത്തുന്ന കുട്ടികൾക്ക്‌ അനുബന്ധ സൗകര്യങ്ങൾ ഒരുക്കി നൽകാനും ഹെൽപ്‌ഡെസ്‌ക്കിന് സാധിക്കുന്നുണ്ടെന്ന്ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ഗോപകുമാർ പറഞ്ഞു.
ജില്ലയിൽ നിന്നുള്ള അവസാന കുട്ടിയും നാട്ടിൽ എത്തുന്നത് വരെ ഹെൽപ് ഡസ്ക് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദക്ഷിണ മേഖല സെക്രട്ടറി വി. എസ് ജിതിൻ ദേവ്, ജില്ലാ സെക്രട്ടറി മന്ദിരം ശ്രീനാഥ്, ഓഫീസ് സെക്രട്ടറി നന്ദു എന്നിവർക്കാണ് ഹെൽപ് ഡസ്കിന്റെ ചുമതല.

ഫോൺ.9747133166,9995938599
Mail.. bjpofficekollam@gmail.com

Advertisement