ആഞ്ഞിലിമൂട് ജംഗ്ഷനിൽ നിന്നും സ്കൂട്ടർ മോഷണം പോയി

Advertisement

ശാസ്താകോട്ട : ആഞ്ഞിലിമൂട് ജംഗ്ഷനിലെ മൊബൈൽ ഷോപ്പിന്റെ മുമ്പിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷണം പോയി. മൊബൈൽ കട ജീവനക്കാരനായ പോരുവഴി ചക്കുവള്ളി മണ്ണൂർ തെക്കേപുര നിശാന്തിന്റെ ഹോണ്ട ഡിയോ കെ.എൽ 61-എഫ്.1169 എന്ന നമ്പരിലുള്ള സ്കൂട്ടറാണ് കഴിഞ്ഞ ദിവസം വൈകിട്ട് 5.10 ഓടെ മോഷണം പോയത്.

മോഷ്ടാവ് സ്കൂട്ടറുമായി പോകുന്ന ദൃശ്യം

കറുത്ത ഷർട്ടും ചാര കളർ പാന്റും ധരിച്ച യുവാവാണ് സ്കൂട്ടർ കവർന്നത്.ആഞ്ഞിലിമൂട്ടിൽ നിന്ന് ഇയ്യാൾ സ്കൂട്ടറുമായി മൈനാഗപ്പള്ളി ഭാഗത്തേക്ക് പോകുന്നതായുള്ള ദൃശ്യം ഐ.സി.എസ് ജംഗഷനിലെ കടയിലെ നിരീക്ഷണ ക്യാമറയിൽ നിന്നും ലഭിച്ചിട്ടുണ്ട്.ആറു മാസം മുൻപ് ലോൺ എടുത്തു വാങ്ങിയതാണ് സ്കൂട്ടർ.പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.