ചോതിരം – അമ്പിത്തോട് റോഡ് ഉദ്ഘാടനo ചെയ്തു
കിഴക്കേ കല്ലട : കുന്നത്തൂർ എം.എൽ.എ കോവൂർ കുഞ്ഞുമോന്റെ ആസ്തിവികസന ഫണ്ട് ഇരുപത് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കല്ലട ഠൗൺ വാർഡിലെ ചോതിരം – അമ്പിത്തോട് റോഡ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് സെന്റർ ജംഗ്ഷനിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കി :കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഉമാദേവിയമ്മ അദ്ധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.സുനിൽപാട്ടത്തിൽ സ്വാഗതം ആശംസിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ മുഖ്യ പ്രഭാഷണം നടത്തി.
ബോക്ക് പഞ്ചായത്ത് മെമ്പർ പി.ഉഷാദേവി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എസ്. ശ്രുതി, പഞ്ചായത്ത് അംഗങ്ങളായ ശ്രീരാഗ് മഠത്തിൽ, മായാദേവി, ആർ.ജി.രതീഷ്, രാജു ലോറൻസ് , മല്ലിക, ലാലി. കെ.ജി, വാർഡ് വികസന സമിതി ചെയർമാൻ എം. മധുസൂദനൻ , ജി.വേലായുധൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രവാസി കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
MLA പിസി വിഷ്ണുനാഥ്ന് നിവേവേദനം നൽകി.
കുണ്ടറ. 2014 സെപ്റ്റംബർ 2 ആം തീയ്യതി അന്നത്തെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി പ്രവാസി ക്ഷേമ നിധിയിൽ അംഗമാവുന്നതിനുള്ള പ്രായ പരിധി 55 ൽ നിന്നും 60 വയസ്സായി ഉയർത്തി മന്ത്രി സഭ തീരുമാനം പ്രഖ്യാപിച്ചു. എന്നാൽ സമീപ ഭാവിയിൽ ആണ് ആ ഉത്തരവ് നടപ്പിലായത്. ആയതിനാൽ 2014 സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യത്തോടുകൂടി ടി ഉത്തരവ് പ്രകാരം പലവിധ കാരണങ്ങളാൽ പ്രവാസി ക്ഷേമനിധിയിൽl അങ്ങമാകാൻ കഴിയാതിരുന്ന 2014 ലിനും അതിന് ശേഷവും 60 വയസ്സിനു താഴെ പ്രായമുള്ള എല്ലാ പ്രവാസികൾക്കും 5 വർഷത്തെ അംശാദായം ഒറ്റ തവണയായി അടച്ച് പ്രവാസി ക്ഷേമനിധിയിൽ അംഗത്വം ലഭിക്കുവാൻ ഉള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് നിവേദനം നൽകിയത്.

MLA ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ പ്രവാസി കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് N.ജോയി അദ്ധ്യക്ഷത വഹിച്ചു. യുഡിഫ് കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ കുരീപ്പള്ളി സലിം, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി അലക്സാണ്ടർ മുളവന, നിയോജകമണ്ഡലം ഭാരവാഹികളായ ബിജു അലക്സ്, MC ചെറിയാൻ, ഷാജി കുണ്ടറ, ഷാജഹാൻ നെടുമ്പന, സന്തോഷ് വിശാഖം,പ്രവാസി കോൺഗ്രസ് മണ്ഡലം പ്രഡിഡന്റുമാരായ MV സുനിൽ തൃക്കോവിൽവട്ടം, ഇടത്തറ റഷീദ് കൊറ്റങ്കര, അനിൽ മാമച്ചൻ മുളവന തുടങ്ങിയവർ സംബന്ധിച്ചു.
ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണത്തിന് 70ലക്ഷം അനുവദിച്ചു

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ
ചവറ.ശ്രീശങ്കരാചാര്യ സംസ്കൃത കോളേജ് പന്മന പ്രാദേശിക കേന്ദ്രം എൻ.എസ്.എസ്. യൂണിറ്റും ഗ്രാന്മ ഗ്രാമീണ വായനശാലയും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.കരുനാഗപ്പള്ളി എക്സൈസ് ഡിപ്പാർട്ട്മെൻ്റിലെ പ്രിവൻ്റീവ് ഓഫീസർ വിജിലാൽ പി.എൽ.ഉദ്ലാടനം ചെയ്തു.

ക്യാമ്പസ് ഡയറക്ടർ ഡോ.കെ.പി.വിജയ ലക്ഷമി അധ്യക്ഷത വഹിച്ചു. പന്മന ഗ്രാമ പഞ്ചായത്ത് മെമ്പർ ഹൻസിയ എച്ച്, തേവലക്കര ഗ്രാമപഞ്ചായത്ത് മെമ്പർ ബിജി ആൻ്റണി, ഗ്രാന്മയുടെ പ്രസിഡൻ്റ് സോമൻ മുത്തേഴം, എൻ.എസ്.എസ്.പോഗ്രാം ഓഫീസർ ഡോ.കെ.ബി.ശെൽവ മണി ,വിദ്യാർത്ഥി പ്രതിനിധികളായ അലൻ, അശ്വതി എന്നിവർ സംസാരിച്ചു.
തടാകസംരക്ഷണം ശില്‍പശാല നടത്തി
ശാസ്താംകോട്ട. ശുദ്ധജല തടാകത്തിന്റെ സംരക്ഷണ പ്രവർത്തനങ്ങളും, തടാകം നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണികളും, തടാക വുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് വിപുലമായ മാസ്റ്റർപ്ലാൻ തയ്യാറാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. നമ്മുടെ കായൽ കൂട്ടായ്മയും കെ എസ് എം ഡി ബി കോളേജും സംയുക്തമായി നടത്തിയ സംരക്ഷിക്കാം ഈ തടാകത്തെ എന്ന ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

മരങ്ങൾ നട്ടു പിടിപ്പിക്കുന്നതിനും, ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും വിദ്യാർത്ഥികൾ നേതൃത്വപരമായ പങ്കുവഹിക്കണം എന്നും മന്ത്രി പറഞ്ഞു. ജലസമൃദ്ധമായ കേരളത്തിൽ ശുദ്ധമായ കുടിവെള്ളം പലയിടങ്ങളിലും കിട്ടുന്നില്ല എന്നത് ഗൗരവമായി കാണേണ്ടതാണ്.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോക്ടർ പി കെ ഗോപൻ വിഷയാവതരണം നടത്തി.

പ്രിൻസിപ്പൽ ഡോക്ടർ ബി. ബീന സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികൾക്കിടയിൽ നിന്നും ഉയർന്നു വന്ന ചോദ്യങ്ങൾക്ക് മന്ത്രിയും എംഎൽഎയും മറുപടി നൽകി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, പഞ്ചായത്ത് പ്രസിഡന്റ് മാരായ ആർ.ഗീത,പി.എം സെയ്ദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ് വാർഡംഗം രജനി, അധ്യാപകരായ ടി. മധു, സ്മിത നമ്മുടെ കായൽ കൂട്ടായ്മ രക്ഷാധികാരി എസ്.ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു.
കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജില്‍ ബോധി – സെമിനാർ പരമ്പര ആരംഭിക്കുന്നു
ശാസ്താംകോട്ട – കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജ് സംഘടിപ്പിക്കുന്ന നാഷണൽ സെമിനാർ പരമ്പരയായ “ബോധി” 2022 മാർച്ച് 7 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ കോളേജിൽ വച്ച് നടക്കും. കോളേജ് പ്രിൻസിപ്പൽ & പ്രൊഫസർ ഡോ. ബി. ബീനയുടെ അദ്ധ്യക്ഷതയിൽ മാർച്ച് 7 ന് രാവിലെ 10 മണിക്ക് സെമിനാർ ഹാളിൽ വച്ച് നടത്തുന്ന ചടങ്ങിൽ കേരള ഡിജിറ്റൽ സയൻസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് സെമിനാർ ഉദ്ഘാടനം നിർവഹിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലും ഭാഷാമാനവിക വിഷയങ്ങളിലുമായി പത്തോളം സെമിനാറുകളിൽ പ്രഗത്ഭരായ പണ്ഡിതർ പ്രബന്ധങ്ങളവതരിപ്പിക്കും. കൂടാതെ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ബോധി സെമിനാറിലൂടെ വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെ ഒരു പുതുവഴി സമ്മാനിക്കുകയാണ് കോളേജ് ചെയ്യുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ബി.ബീന പറഞ്ഞു.
സമാപന സമ്മേളനം മാർച്ച് പതിനൊന്നാം തീയതി ബഹു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ നടത്തുന്ന സെമിനാർ സംഘടിപ്പിക്കുന്നത് പ്രിൻസിപ്പൽ ഡോ. ബി.ബീന അധ്യക്ഷയും ഇക്കണോമിക്സ് വിഭാഗം അധ്യക്ഷ ലക്ഷ്മീ ദേവി സി.എസ്. കൺവീനറുമായ സമിതിയാണ്.
ശശിധരൻ നായരെ തൃക്കുന്നപ്പുഴ വടക്ക് സി പി ഐ ബ്രാഞ്ച് സമ്മേളനത്തിൽ ആദരിച്ചു
ശൂരനാട് .2021 ലെ മികച്ച പച്ചക്കറി കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ ശശിധരൻ നായരെ തൃക്കുന്നപ്പുഴ വടക്ക് സി പി ഐ ബ്രാഞ്ച് സമ്മേളനത്തിൽ ആദരിച്ചു. സമ്മേളനം ശൂരനാട് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.സി.സുഭദ്രാമ്മ ഉദ്ഘടനം ചെയ്തു.

ഹരികുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ .എസ്.രാജീവ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . പുതിയ ഭാരവാഹികളായി ബ്രാഞ്ച് സെക്രട്ടറി.സി. സുപ്രിയയെയും, അസി.സെക്രട്ടറിയായി രിബിനെയും തിരഞ്ഞെടുത്തു.