നഗ്നതാപ്രദര്‍ശനം പീഡനശ്രമം അക്രമി പിടിയില്‍

Advertisement

കൊല്ലം . വീട്ടില്‍ അതിക്രമിച്ച് കയറി നഗ്നത കാട്ടുകയും യുവതിയെ കടന്ന് പിടിക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയിലായി. കൊല്ലം വെസ്റ്റ് വില്ലേജില്‍ ഈസ്റ്റ് വെസ്റ്റ് നഗര്‍ 47 ല്‍ ചെക്കും മൂട്ടില്‍ വീട്ടില്‍ റോളണ്ട് (വക്കച്ചന്‍, 38) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ബുധന്‍ വൈകുന്നേരം വീട്ടില്‍ യുവതി തനിച്ചാണെന്ന് കണ്ടാണ് ഇയാള്‍ അതിക്രമം കാട്ടിയത്.

വീട്ടില്‍ അതിക്രമിച്ച് കയറി സ്റ്റെപ്പിലിരുന്ന യുവതിയെ നഗ്നതാപ്രദര്‍ശനം നടത്തി, പിന്നീട് കടന്ന് പിടിച്ച് മാനഹാനി വരുത്തി. യുവതി സ്ഥലത്ത് നിന്ന് ഓടി വീട്ടിലേക്ക് കയറി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പിന്തുടര്‍ന്ന് എത്തി അപമാനിച്ചു. യുവതി ഉറക്കെ നിലവിളിച്ച് പരിസരവാസികളുടെ ശ്രദ്ധയാകര്‍ഷിച്ചതിനെ തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു.

യുവതിയുടെ പരാതിയില്‍ മാനഹാനിയുണ്ടാക്കിയതിനും വീട്ടില്‍ അതിക്രമിച്ച് കടന്നതിനും രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് യുവാവിനെ തിരച്ചറിഞ്ഞത്. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ കൊലപാതക ശ്രമം അടക്കം കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍.

തുടര്‍ന്ന് നല്ലനടപ്പിന് സബ്ബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഇയാള്‍ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചുവെങ്കിലും കോടതിയില്‍ എത്താതെ ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ യുവാവിനെ തങ്കശ്ശേരിയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ബി. ഷെഫീക്കിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ശ്യാംകുമാര്‍.കെ.ജി, ഹസന്‍കുഞ്ഞ്, എസ്.സി.പി.ഓ മാരായ അബു താഹീര്‍, രമാദേവി, ഷക്കീല എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.