ഉല്‍സവക്കാഴ്ച, കടവൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്നും

വനിതാ ദിനത്തിൽ തഴപ്പായുടെ ബ്രാന്റ് അംബാസിഡർക്ക് അക്ഷരപ്പുരയുടെ ആദരവ്
തഴവാ: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി തഴവാ പാർത്ഥസാരഥി പോറ്റി ഗ്രന്ഥശാല & വായനശാലയുടെ നേതൃത്വത്തിൽ ഒരായുസ്സു മുഴുവൻ തഴപ്പായ് നെയ്ത്ത് ജീവിതവൃതമാക്കി ഇന്ന് തഴപ്പായ് യുടെ ബ്രാന്റ് അംബാസിഡർ എന്ന നിലയിൽ അറിയപ്പെടുന്ന എൺപത്തിരണ്ട് വയസ്സ് പിന്നിട്ട തഴവാ കുതിര പന്തി കണ്ണങ്കരത്തറയിൽ ശങ്കരിയമ്മയെ ആദരിച്ചു
ഓർമ്മ വച്ച് കൈകാലുകൾ ഉറച്ച കാലഘട്ടം മുതൽ മാതാപിതാക്കളിൽ നിന്നും പഠിച്ചെടുത്ത തഴപ്പായ് നിർമ്മാണം പിൽക്കാലത്ത് തന്റേയും കൂടുംബത്തിന്റേയും ജീവിത മാർഗ്ഗമായി മാറി ഏഴ്പതിറ്റാണ്ടിലധികം പിന്നിടുന്ന ഈ ജീവിത വൃതം നാല് മക്കളും കൊച്ചുമക്കളും അവരുടെ മക്കളും അടങ്ങുന്ന മൂന്നാം തലമുറ പിന്നിടുമ്പോഴും വർദ്ധക്യത്തിന്റെ എല്ലാ അലട്ടലുകളേയും അവഗണിച്ച് ഇന്നും ഈ കൈത്തൊഴിൽ തുടരുന്നു…..
ഇന്നത് ഏറെ അംഗീകാരത്തിനും വഴി മാറിയിരിക്കുന്നു

1996-ൽ ജനകീയാസൂത്രണ പദധതി വന്നപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന അഡ്വ. എം.എ ആസാദിന്റേയും ഇപ്പോഴത്തെ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാറിന്റേയും നേതൃത്വത്തിൽ തഴവാ ഗ്രാമ പഞ്ചായത്ത് തയ്യാറാക്കിയ വികസനരേഖയുടെ മുഖച്ചിത്രത്തിനായി തന്റെ വീട്ടിൽ വന്ന് എടുത്ത ചിത്രമാണ് ജീവിതത്തിലെ വഴിത്തിരിവായതെന്ന് ശങ്കരിയമ്മ പറഞ്ഞു ശങ്കരിയമ്മ തഴപ്പായ് നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന ചിത്രം പുറത്ത് വന്നതോടെ ഈ വയോധികയെത്തേടി പുറം നാടുകളിൽ നിന്നും ആൾക്കാർ എത്തി തുടങ്ങി….
പിന്നീടങ്ങോട്ട് തഴപ്പായ് നിർമ്മാണവുമായി ബന്ധപെട്ട വാർത്തകളിലും പരസ്യങ്ങളിലും ഹൃസ്വ ചിത്രങ്ങളിലും ശങ്കരിയമ്മ താരമായി……
എല്ലാ തൊഴിൽ മേഖലയിലും നേരിടുന്ന സ്ത്രീ വിരുദ്ധ വെല്ലുവിളികൾ ഈ രംഗത്തും തനിയ്ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും തഴപ്പായ് വ്യവസായ മേഖലയുടെ വസന്തകാലവും വറുതിക്കാലവും ഒരു പോലെ ജീവിച്ച് തീർത്ത തനിയ്ക്കും കുടുംബത്തിനും അവസാന ശ്വാസവരേയും തഴപ്പായ് നിർമ്മാണമില്ലാത്ത ജീവിതമില്ലന്നും ശങ്കരിയമ്മ അഭിമാനത്തോടെ പറഞ്ഞു
ലൈബ്രറി പ്രസിഡന്റ് അഡ്വ.എം.എ. ആസാദ് അദ്ധ്യക്ഷത വഹിച്ചു
മുതിർന്ന ഭരണ സമിതി അംഗം സദാശിവൻ പൊന്നാട അണിയിച്ച് ശങ്കരിയമ്മയെ ആദരിച്ചു
സെക്രട്ടറി പാവുമ്പാ സുനിൽ ,അനിൽ വാഴപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു
ശാസ്താംകോട്ട: പട്ടികജാതി തൊഴിലുറപ്പു് തൊഴിലാളികളുടെ ഒരു വർഷത്തോളമായി മുടങ്ങി കിടക്കുന്ന വേതനം ഉടൻ വിതരണം നടത്തണമെന്നും വേതനം 600 രൂപയായി ഉയർത്തണമെന്നും, 200 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കണമെന്നും ഇ.എസ്.ഐ ആനു കൂല്യ ങ്ങടക്കമുള്ള സാ മുഹിക സുരക്ഷ ഉറപ്പ് വരുത്തണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അവഗണ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്തൊഴിലുറപ്പു് തൊഴിലാളി കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി) കുന്നത്തൂർ താലൂക്ക് കമ്മിറ്റി യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സമര പ്രഖ്യാപന നിൽപ്പ് സമരം നടത്തി.

താലൂക്ക്തല ഉദ്ഘാടനം മൈനാഗപ്പള്ളിയിൽ ഡി..സി.സി ജനറൽ സെക്രട്ടറി വൈ .ഷാജഹാൻ നിർവ്വഹിച്ചു.തടത്തിൽ സലിം അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിദ്യാരംഭം ജയകുമാർ, ബ്ലോക്ക് ജനറൽ സെക്രട്ടറി പി.അബ്ലാസ്, ബൂത്ത് പ്രസിഡൻറ് സി.വി.മധു, ഗ്രാമപഞ്ചായത്ത് അംഗം അമ്പിളി ഉഷാ കമാരി തുടങ്ങിയവർ പ്രസംഗിച്ചു.
വനിത ദിനത്തിൽ കണ്ണുകെട്ടി വാഹനമോടിച്ച് മജീഷ്യൻ ടിജോ വർഗ്ഗീസ്
കരുനാഗപ്പള്ളി.അന്തരാഷ്ട്ര വനിത ദിനത്തിൽ കണ്ണുകെട്ടി വാഹനമോടിച്ച് മജീഷ്യൻ ടിജോ വർഗ്ഗീസ് കാഴ്ച നശിച്ച സമൂഹത്തിന് മുമ്പിൽ നന്മയുടെ ഉദയത്തിനായി പ്രതീകാത്മകമായി പുതിയകാവ് മുതൽ അരമത്ത് മഠം വരെ ഇരു ചക്രവാഹനത്തിൽ കണ്ണുകെട്ടി വാഹനമോടിച്ചാണ് പ്രശസ്ത മജീഷ്യൻ ടിജോ വർഗ്ഗീസ് ശ്രദ്ധേയനായത്.

ശാസ്താംകോട്ട കായൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കരുനാഗപ്പള്ളി MLA സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്തു. കായൽ കൂട്ടായ്മ രക്ഷാധികാരി എസ്.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം ധർമ്മദാസ് മുഖ്യ പ്രഭാഷണം നടത്തി.കായൽ കൂട്ടായ്മ പ്രസിഡൻ്റ് ടി.സിനു, ബിനു, ഹരികൃഷ്ണൻ, ശരത്.സുനിൽ. കപിൽദേവ് എന്നിവർ നേതൃത്വം നൽകി.
ശൂരനാട് തെക്ക് കുമരം ചിറ ദേവീക്ഷേത്രഭൂമിയിൽ റവന്യു അധികൃതർ കയ്യേറിയ പ്രദേശം കെ.പി ശശികല സന്ദർശിച്ചു
ശൂരനാട് : പൊതു സമൂഹത്തിൻ്റെ സ്വത്ത് സംരക്ഷിക്കേണ്ട സർക്കാർ തന്നെ അനധികൃത കയ്യേറ്റക്കാരായി തരം താണിരിക്കുകയാണന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല .ശൂരനാട് തെക്ക് കുമരം ചിറ ദേവീക്ഷേത്രഭൂമിയിൽ റവന്യു അധികൃതർ കയ്യേറിയ പ്രദേശം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ക്ഷേത്രഭൂമിയാണന്ന് വ്യക്തമായ രേഖയുണ്ടായിട്ടും റവന്യു അധികൃതർ ഇവിടം കയ്യേറി കല്ലിട്ടതിന് പിന്നിൽ ദുരൂഹതയുണ്ട്.
ദേവസ്വം ബോർഡ് കയ്യേറ്റത്തിനെതിരെ തുടക്കത്തിൽ തന്നെ രംഗത്ത് വന്നത് പ്രശംസനീയമാണ്.ഇക്കാര്യത്തിൽ ഹിന്ദു ഐക്യവേദിയുടെ എല്ലാ പിന്തുണയും ദേവസ്വം ബോർഡിന് നൽകുമെന്നും അറിയിച്ചു.
ഉന്നതരുടെ പിന്തുണ ഇല്ലാതെ ഇത് നടക്കില്ല. ശൂരനാട് തെക്ക് പഞ്ചായത്തിൽ തന്നെ കണ്ണായ പല സ്ഥലങ്ങളിലും റവന്യു പുറം പോക്ക് പലരും കയ്യേറിയതായാണ് മനസിലായിട്ടുണ്ടന്നും ശശികല വ്യക്തമാക്കി.ഹിന്ദു ഐക്യവേദി ദക്ഷിണമേഖല സംഘടനാ സെക്രട്ടറി പുത്തൂർ തുളസി, ജില്ലാ സംഘടനാ സെക്രട്ടറി ഓച്ചിറ രവികുമാർ ,താലൂക്ക് പ്രസിഡൻ്റ് രാജേന്ദ്രൻ തുടങ്ങിയവർക്ക് ഒപ്പമാണ് ശശികല പതാരത്തെ കയ്യേറ്റഭൂമിയിൽ എത്തിയത്.
ഇതിനിടെ ദേവസ്വം ഭൂമി കയ്യേറിയ റവന്യു അധികൃതർക്ക് എതിരെ ദേവസ്വം ബോർഡ് ശാസ്താംകോട്ട കോടതിയിൽ ഹർജി നൽകി. ഉപദേശക സമിതിയും പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്. പതാരം ടൗണിൽ സ്വകാര്യ വ്യക്തികൾ കയ്യേറി വച്ചിരിക്കുന്ന 50 സെൻ്റോളം റവന്യു പുറം പോക്ക് ഭൂമിയുണ്ട്.നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് ചുറ്റുവട്ടത്താണ് ഈ പ്രദേശങ്ങൾ എല്ലാം. സി പി എം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണയിൽ കഴിയുന്ന ഈ കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ തയ്യാറാകാതെ ക്ഷേത്രഭൂമി കയ്യേറി സ്മാർട്ട് വില്ലേജ് നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്..