കൊല്ലം .സ്ത്രീശാക്തീകരണത്തിന്‍റെയും ലിംഗസമത്വത്തിന്‍റെയും സന്ദേശമുണര്‍ത്തി സാര്‍വ്വദേശീയ വനിതാ ദിനം കൊല്ലം പോലീസ് കൊണ്ടാടി. പോലീസ് സ്റ്റേഷനുകളില്‍ വനിതാ ദിനം പ്രമാണിച്ച് വനിതാ പോലീസ് ഉദ്ദ്യോഗസ്ഥര്‍ സുപ്രധാന ചുമതലകള്‍ വഹിച്ചു. കൊല്ലം സിറ്റി പോലീസിന് വേണ്ടി അനുവദിച്ച അഞ്ച് ജീപ്പുകള്‍ വനിതാ ദിനത്തില്‍ നിരത്തിലിറക്കി. കൊല്ലം സിറ്റി വനിത സെല്‍ ഇന്‍സ്പെക്ടര്‍ അനിലാകുമാരി ഫ്ളാഗ് ഓഫ് ചെയ്തു.
ജില്ലയിലെ വനിതാ പോലീസ് ഉദ്ദ്യോഗസ്ഥരും സംഘവുമാണ് ജീപ്പില്‍ നിരത്തിലേക്കിറക്കിയത്. തദവസരത്തില്‍ ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസ്, അഡീഷണല്‍ എസ്.പി ജോസി ചെറിയാന്‍, സി.ബ്രാഞ്ച് എ,സി.പി സോണി ഉമ്മന്‍കോശി, വനിതാ പോലീസ് സ്റ്റേഷന്‍ എസ്.ഐ പുഷ്പലത, കരുനാഗപ്പളളി എസ്.ഐ ധന്യ.കെ.എസ്, ശക്തികുളങ്ങര എസ്.ഐ ആശ, എ.എസ്.ഐ മാരായ പ്രീത, മായ, ബീന തുടങ്ങിയവര്‍ പങ്കെടുത്തു.
കരുനാഗപ്പളളി, ചവറ, പരവൂര്‍, ശക്തികുളങ്ങര, കൊട്ടിയം എന്നീ പോലീസ് സ്റ്റേഷനുകള്‍ക്ക് അനുവദിച്ച ജീപ്പുകളാണ് വനിതാ ഉദ്ദ്യോഗസ്ഥര്‍ ഏറ്റുവാങ്ങിയത്.
കൊല്ലം ശ്രീനാരായണ വനിതാ കോളേജില്‍ സ്ത്രീകള്‍ക് വേണ്ടിയുളള നിയമങ്ങളെ സംബന്ധിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് സംഘടിപ്പിച്ച ക്ലാസില്‍ കൊല്ലം വനിത സെല്‍ ഇന്‍സ്പെക്ടര്‍ അനിലാകുമാരി ക്ലാസ് എടുത്തു.
കൊല്ലം ഗവണ്‍മെന്‍റ് ബി.എഡ് കോളേജില്‍ സ്ത്രീകളും സൈബര്‍ ലോകവും എന്ന വിഷയത്തെ അധികരിച്ച് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എച്ച് മുഹമ്മദ് ഖാന്‍ ക്ലാസ് നയിച്ചു.
ക്വയ്ലോണ്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സംഘടിപ്പിച്ച വനിതാ ദിനാചരണത്തില്‍ വനിത പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ശ്രീമതി പുഷ്പലത ക്ലാസ് നയിച്ചു.
പോലീസ് സ്റ്റേഷന്‍ തലങ്ങളില്‍ വനിത പോലീസ് ഉദ്ദ്യോഗസ്ഥര്‍ സ്ത്രീസുരക്ഷയും നിയമങ്ങളും സംബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ അവബോധ ക്ലാസുകള്‍ സംഘടിപ്പിച്ചു.