അയല്‍വാസി വീട്ടമ്മയോട് ആഗ്രഹം, പരാതിനല്‍കിയതിന് ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ

Advertisement

കടയ്ക്കൽ. ഇളമ്പഴന്നൂർ പേരമുക്ക് നെടുംന്താനത്ത് വീട്ടിൽ ജോണി(53)നെ കുത്തി കൊലപ്പെടുത്തിയ അയൽവാസിയായ ഇളമ്പഴന്നൂർ പേരമുക്ക് പേരത്ത് ചരുവിള വീട്ടിൽ ബാബു(60)വിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലചെയ്യപ്പെട്ട ജോണിന്റെ ഭാര്യയോട് പ്രതി മോശമായി പെരുമാറിയതിനെ സംബന്ധിച്ച് വീട്ടമ്മ വനിതാ സെല്ലില്‍ പരാതി കൊടുത്തതിന് നിന്റെ ഭർത്താവിനെ കൊന്നിട്ടായാലും നിന്നെ ഞാൻ സ്വന്തമാക്കുമെന്നും മറ്റും പറഞ്ഞു മരണപ്പെട്ട ജോണിന്റെ വീട്ടുമുറ്റത്തെത്തി ബഹളമുണ്ടാക്കി കത്തി കൊണ്ട് ജോണിനെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തി എന്നാണ് കേസ്.

കൊല്ലപ്പെട്ട ജോണ്‍.

കടയ്ക്കൽ SHO രാജേഷ്, SI അജുകുമാർ, GASI മാരായ ഉണ്ണികൃഷ്‌ണൻ, ബിനിൽ, ഹരികുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്