കിളികൊല്ലൂര്‍ സ്വദേശിക്ക് ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സര്‍വ്വീസില്‍'(IRPFS) ‘അസിസ്റ്റന്റ് കമ്മിഷണര്‍’ആയി നിയമനം

Advertisement

കൊല്ലം. കിളികൊല്ലൂര്‍ സ്വദേശിക്ക് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ (2020) ഉന്നത റാങ്ക് കരസ്ഥമാക്കി ‘ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സര്‍വ്വീസില്‍'(IRPFS) ‘അസിസ്റ്റന്റ് കമ്മിഷണര്‍’ തസ്തികയില്‍ നിയമനാംഗീകാരം ലഭിച്ചു. കിളികൊല്ലൂര്‍ അംബു നിവാസില്‍
അംബു പി കുമാറിനാണ് ഈ നേട്ടം. പ്രദീഷ് കുമാറിന്റെയും അംബികയുടെയും മകനായ അംബു. കൊല്ലം, സെന്റ് ജൂഡിലും സെന്റ് അലോഷ്യസിലുമാണ് പ്‌ളസ് ടുവരെ പഠിച്ചത്. പെരുമണ്‍ എന്‍ജിനീയറിംങ് കോളജില്‍ ബിടെക് പൂര്‍ത്തിയാക്കി. കുറച്ചുകാലം വിദേശത്ത് കമ്പനിയില്‍ ജോലിചെയ്തു. പിന്നീട് അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സിവില്‍ സര്‍വീസ് പരിശീലനം നടത്തിയത്. സഹോദരന്‍ ദീപു.

Advertisement