കടക്കൽ പാങ്ങോട് യുവാവിന് തലക്ക് വെടിയേറ്റു

Advertisement

കൊല്ലം. കടക്കൽ പാങ്ങോട് യുവാവിന് തലക്ക് വെടിയേറ്റു.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

പാങ്ങോട് സ്വദേശിയായ റഹിമിന്റെ തലയ്ക്കാണ് വെടിയേറ്റത്.പാങ്ങോട് സ്വദേശിയായ വിനീത് എയർഗൺ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.വിനീതിനെ കടക്കൽ പോലീസ് പിടികൂടി.

റഹിമിന്റെ വാഹനം വിനിതിന്റെ വര്‍ക്ക് ഷോപ്പില്‍ റിപ്പയറിന് നല്‍കിയിരുന്നു.ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.തലയ്ക്കു പരിക്കേറ്റ റഹീം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.