പള്ളിക്കലാറ്റിൽ പന്മനസ്വദേശി യുവാവ് മുങ്ങി മരിച്ചു

Advertisement

കരുനാഗപ്പള്ളി: പള്ളിക്കലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പന്മന . കളരിവാർഡിൽ അത്തം വീട്ടിൽ സുദർശനൻ -സുജാത ദമ്പതികളുടെ മകൻ നിധിൻ (23) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെകല്ലേലിഭാഗം.കരയനാത്തിൽകടവിലായിരുന്നു സംഭവം.  ഒരുമരണവീട്ടിൽ പോയ ശേഷം മാതാവിൻ്റെ കുടുംബ വീടായ കല്ലേലിഭാഗം കരയനാത്തിൽ വീട്ടിൽ വന്ന നിധിൻ സഹോദരങ്ങായ നിജിൻ, ആദിത്യൻ, മാതൃസഹോദരനായ രതീഷ്എന്നിവർക്കൊപ്പംകുളിക്കാൻ ആറ്റിൽ ഇറങ്ങിയത്. നിധിൻ വെള്ളത്തിൽമുങ്ങിത്താഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ കരയിൽ  കയറിബഹളം വെച്ചു അടുത്തുള്ള ഇവരുടെ വീട്ടിൽ വന്നു  മുത്തച്ചൻ  രാജേന്ദ്രനുമായി തിരികെയെത്തി ആറ്റിൽ നിന്ന് നിധിനെ മുങ്ങിയെടുത്ത് കരയിൽ എത്തിച്ചെങ്കിലും. രക്ഷിക്കാനായില്ല. നിധിൻ ആറ്റിൽ വളർന്നുനിൽക്കുന്നവള്ളിപ്പടർപ്പുകളിലും പായലിലും കുരുങ്ങിയതാണന്ന്  കരുതുന്നു.കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം നാളെ ഉച്ചയോടെ പന്മനയിലെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

Advertisement