യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പോലീസ് പിടിയിൽ

Advertisement


കൊല്ലം.യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭര്‍ത്താവിനെ ഇരവിപുരം പോലീസ് അറസ്റ്റ്‌ചെയ്തു. മയ്യനാട് ആക്കോലിൽ കരുവാംകുഴി നിഷദ് മൻസിലിൽ അബ്ദുൽ വാഹിദ് മകൻ സിയാദ്(30) ആണ് പോലീസ് പിടിയിലായത്. സിയാദ് ആക്കോലിലുള്ള വീട്ടിൽ വച്ച് ഭാര്യയെ മർദ്ദിച്ചത് സിയാദിന്റെ മാതാവിനോടും മറ്റും പറഞ്ഞത് ഭാര്യയാണെ് തെറ്റിദ്ധരിച്ച് അസഭ്യം പറഞ്ഞ് മർദ്ദിച്ചു, ബഹളം കേട്ട് റൂമിലെത്തിയ സിയാദിന്റെ മാതാപിതാക്കളെ വീടിന് പുറത്താക്കി കുറ്റിയിട്ട ശേഷം കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് ഭാര്യയുടെ മുതുകിൽ ആവർത്തിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. യുവതിയുടെ മൊഴിയുടെ അടിസ്ഥനത്തിൽ ഇരവിപുരം പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് പതി അറസ്റ്റിലായത്. കൊല്ലം എസിപി ജി ഡി വിജയകുമാറിന്റെ നിർദ്ദേശാനുസരണം ഇരവിപുരം ഇൻസ്പക്ടർ വി വി അനിൽകുമാറിന്റെ നേതൃത്വത്തിൽ, എസ്സ്.ഐ മാരയ ജയേഷ്, ജയകുമാർ, ഷാജി, ദിനേഷ് എിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement