ഭരണിക്കാവില്‍ കാർ ഇടിച്ച് കാൽനട യാത്രക്കാരനായ യുവാവ് മരിച്ചു

Advertisement

ശാസ്താംകോട്ട . കാർ ഇടിച്ച് കാൽനട യാത്രക്കാരനായ യുവാവ് മരിച്ചു.പോരുവഴി കമ്പലടി പുതുമംഗലത്ത് നിസാം(33) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി 11 ഓടെ ഭരണിക്കാവ് ജംഗ്ഷന് സമീപം വച്ചായിരുന്നു അപകടം.

റോഡിലൂടെ നടന്ന് പോകുകയായിരുന്ന നിസാമിനെ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.അപകട ശേഷം നിർത്താതെ പോയ കാർ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.ശാസ്താംകോട്ട പോലീസ് കേസ്സെടുത്തു.