പടിഞ്ഞാറേകല്ലട. കാരാളിമുക്ക്, പട്ടകടവ് തട്ടുവീട്ടിൽ കുടുംബാംഗവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന ഗ്ലോറി മുതലാളിയുടെ മകനും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന ജി.യേശുദാസൻ (75 ) നിര്യാതനായി.
കെ.എസ്. യു വിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം നിരവധി സ്ഥാനങ്ങൾ വഹിക്കുകയും കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ച രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാക്കളിൽ പ്രമുഖനുമായിരുന്നു. സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ നിരവധി സമരങ്ങൾക്കും പാർട്ടി പ്രവർത്തനങ്ങൾക്കും നിർണായകമായ പങ്ക് വഹിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്, ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട്, DCC മെമ്പർ, പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍, പടിഞ്ഞാറെ കല്ലട സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം, ഭൂപണയ ബാങ്ക് ഭരണസമിതിയംഗം, ബാങ്ക് പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
രോഗബാധിതനായി കഴിയവേ പടിഞ്ഞാറേകല്ലട സി.യു. സി രൂപീകരണ സമിതി ചെയർമാൻ സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു.
ഭാര്യ – ലീല. മക്കൾ – ജോസ് , ജേക്കബ്ബ് (പോലീസ് ഡിപ്പാർട്ട്മെന്റ്, ), ജോൺ ( ലേബർ ഡിപ്പാർട്ട്മെന്റ് ) , സിന്‌ധു സാഗ്
മരുമക്കൾ — ശാലിനി ജോസ് , വിൻസി ജേക്കബ്ബ്, ഷിബി ജോൺ , സാഗ് . പി.തോമസ്.
സംസ്ക്കാര ചടങ്ങുകൾ ബുധനാഴ്ച രാവിലെ 10 മണിക്ക് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ.