ശാസ്താംകോട്ട: പരിസ്ഥിതിസൗഹൃദ ഇരുചക്രവാഹനങ്ങൾ പ്രചരിപ്പിക്കുന്നതിനും വിൽപ്പന- വിൽപ്പനാനന്തര സേവനങ്ങൾക്കുമാ യി ശാസ്താംകോട്ട ജെ എംഎച്ച്എസിലെ 1992 എസ്എസ്എൽസി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ.
ശാസ്താംകോട്ട പത്മാവതി ജംഗ്ഷൻ കേന്ദ്രമാക്കി 92.1 സി എം മോട്ടോഴ്സ് എന്ന പേരിലാണ് സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. കൊല്ലം ജില്ലയിലെ തന്നെ ആദ്യ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനും ഇതോടൊപ്പം പ്രവർത്തനം തുടങ്ങി. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബ്രാൻഡ് വിങ്‌സ് ആണ് സ്വാപ്പിങ് സ്റ്റേഷൻ തയ്യാർ ചെയ്യുന്നത്.
ഒരുതവണ ചാർജ് ചെയ്താൽ മൂന്നു രൂ ചെലവിൽ 60 മുതൽ 100 കിലോമീറ്റർ വരെ യാത്രചെയ്യാവുന്ന ഇലക്ട്രിക് സ്കൂട്ടർ മുതൽ ബാറ്ററി ഘടിപ്പിച്ച സൈക്കിൾ വരെ ഇവിടെ ലഭ്യമാണ്. കുന്നത്തൂർ താലൂക്കിലെ എല്ലാ ഇലക്ട്രിക് സ്കൂട്ടർ ഉപഭോക്താക്കൾക്കും സൗജന്യനിരക്കിൽ വേണ്ട സേവനങ്ങൾ നൽകുവാനും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ പ്രവർത്തന ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവഹിച്ചു.