ദുബായിൽ തൂങ്ങി മരിച്ച കൊല്ലം കുന്നത്തൂർ സ്വദേശിയായ യുവാവിന്റെ സംസ്ക്കാരം നാളെ

Advertisement

ദുബായ് : ദുബായിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട കൊല്ലം കുന്നത്തൂർ സ്വദേശിയായ യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.കുന്നത്തൂർ സ്വദേശികളായ അനിൽകുമാർ – മിനി ദമ്പതികളുടെ മകൻ അനുജിത്ത് (28) ആണ് മരിച്ചത്.മാർച്ച് 15 നാണ് ദുബായിൽ വെൽഡർ ജോലി ചെയ്തു വരികയായിരുന്ന അനുജിത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്യാനുള്ള കാരണം അറിവായിട്ടില്ല.രണ്ട് മാസം മുമ്പ് നാട്ടിലെത്തിയ ശേഷം മടങ്ങിയതാണ്. ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം വിമാനതാവളത്തിൽ എത്തിക്കുന്ന മൃതദേഹം രാവിലെയോടെ വീട്ടിലെത്തിക്കും. പൊതുദർശനത്തിനു ശേഷം പിന്നീട് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.ദുബായിൽ ജോലി ചെയ്തു വരുന്ന പിതാവ് അനിൽകുമാറും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

Advertisement