കൊല്ലം പ്രാദേശിക ജാലകം

Advertisement

യുവതിയേയും മാതാവിനേയും മാനഹാനി വരുത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു

പരവൂര്‍ .ഇരുപത്തിനാല് കാരിയേയും അവരുടെ മാതവിനേയും പരസ്യമായി അപമാനിക്കുകയും പിതാവിനെ ഉപദ്രവിക്കുകയും ചെയ്ത യുവാക്കളെ പോലീസ് പിടികൂടി. പരവൂര്‍ ഇടയാടി രാജൂ ഭവനത്തില്‍ അമല്‍ (സുജിത്ത്, 24 ), ഇയാളുടെ സഹോദരന്‍ അഖില്‍ (23) എന്നിവരാണ് പോലീസ് പിടിയിലായത്.

റോഡിലൂടെ നടന്ന് പോയ പെണ്‍കുട്ടിയോട് യുവാക്കള്‍ അശ്ലീലം സംസാരിച്ചത് പെണ്‍കുട്ടിയുടെ മാതാവ് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ പെണ്‍കുട്ടിയേയും മാതാവിനേയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ കടന്ന് പിടിച്ച് ആക്രമിക്കുകയും തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനെ തളളിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. പൊതുസ്ഥലത്തിലെ ആക്രമം കണ്ട് നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ യുവാക്കള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

യുവതിയും കുടുംബവും പരവൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ സ്ത്രീത്വത്തിനെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവാക്കളെ ഇടയാടിയില്‍ നിന്നും പിടികൂടുകയായിരുന്നു.
പരവൂര്‍ ഇന്‍സ്പെക്ടര്‍ നിസാര്‍.എ യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ നിതിന്‍ നളന്‍, നിസാം, സന്തോഷ് കുമാർ, എ,എസ്.ഐ അജയന്‍, സി.പി.ഓ രജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.

കേരള ജലസഭയിലേക്ക് കല്ലടയാറ്റിൽ നിന്നും ജലശേഖരണം

കുന്നത്തൂർ : ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി ലോക ജലദിന ആഘോഷത്തോട് അനുബന്ധിച്ച്‌ തിരുവനന്തപുരത്ത് നടക്കുന്ന കേരള ജലസഭയിലേക്ക് കല്ലടയാറ്റിൽ നിന്നും ജലശേഖരണം സംഘടിപ്പിക്കുന്നു.
ശനിയാഴ്ച രാവിലെ 11.30ന് കുന്നത്തൂർ പാലത്തിനു സമീപം ആറ്റുകടവ് ഭാഗത്ത് നിന്നും ജലം ശേഖരിച്ച് കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.

പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സല കുമാരി അധ്യക്ഷത വഹിക്കും.ജൽ ജീവൻ മിഷന്റെ സഹായത്തോടെ ഐ.എസ്.എ പ്ലാറ്റ് ഫോമിന്റെ നേതൃത്വത്തിലാണ് മാർച്ച്‌ 22ന് കേരള ജലസഭ നടക്കുന്നത്.ഇതിനായി സംസ്ഥാനത്തെ 44 നദികളിൽ നിന്നും ജലം ശേഖരിക്കും.ജൽ ജീവൻ മിഷൻ കുന്നത്തൂർ ഗ്രാമ പഞ്ചായത്ത്‌ നിർവ്വഹണ ഏജൻസിയായ കൊട്ടാരക്കര എ.കെ.വൈ.സി യുടെ നേതൃത്വത്തിലാണ് ജലശേഖരണം സംഘടിപ്പിച്ചിരിക്കുന്നത്.

സ്ക്കൂള്‍കുട്ടികള്‍ക്ക് ഗഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ പിടികൂടി

കൊല്ലം. സ്ക്കൂള്‍ കുട്ടികള്‍ക്ക് ഗഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ യുവാവിനെ പോലീസ് പിടികൂടി. കൊല്ലം താലൂക്കിൽ തൃക്കടവൂര്‍ വില്ലേജിൽ ടി ചേരിയിൽ ഒറ്റക്കൽ ജയസരസ്വതി മന്ദിരത്തിൽ കൊമ്പന്‍ അജി എന്നു വിളിക്കുന്ന അജികുമാര്‍ (43) ആണ് പോലീസ് പിടിയിലായത്. അഞ്ചാലൂംമ്മൂട് ഹയര്‍ സെക്കൻ്ററി സ്ക്കൂളിന് സമീപം വച്ച് സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗഞ്ചാവ് കൈമാറന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പോലീസ് പിടിയിലായത്.

ഇയാളിൽ നിന്നും 47 പൊതികളിലാക്കി സൂക്ഷിച്ച 270 ഗ്രാം ഗഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഗഞ്ചാവ് വിൽപ്പന നടത്തിയതിന് മുമ്പ് രണ്ടു തവണ ഇയാളെ കോടതി ശിക്ഷിച്ചിട്ടുണ്ട്. ചവറ, അഞ്ചാലുംമൂട്, പാരിപ്പളളി, ചാത്തന്നൂര്‍ തുടങ്ങിയ പോലീസ് സ്റ്റേഷന്‍ പരിധികളിൽ ഗഞ്ചാവ് വിൽപ്പന നടത്തിയതിന് ഇയാള്‍ക്ക് പോലീസിലും എക്സൈസിലും കേസുകള്‍ നിലവിലുണ്ട്.

സ്ക്കൂള്‍ കുട്ടികള്‍ക്ക് ഗഞ്ചാവ് എത്തിച്ച് കൊടുക്കുന്നാതായി ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ആന്റിനാര്‍ക്കോട്ടിക്ക് സ്പെഷ്യ ആക്ഷന്‍ ഫോഴ്സും(ഡാന്‍സാഫ്) അഞ്ചാലുംമൂട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗഞ്ചാവ് പിടികൂടിയത്. പോലീസ് സംഘത്തെ കണ്ട് ബൈക്കിൽ ഗഞ്ചാവ് വിൽപ്പന നടത്തുകയായിരുന്ന ഇയാള്‍ ബൈക്ക് ഓടിച്ച് രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് തടഞ്ഞ് നിര്‍ത്തി പിടികൂടുകയായിരുന്നു. ഗഞ്ചാവ് വാങ്ങാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപെടുകയായിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക്ക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപ്പിക്ക് സബ്ബ്സ്റ്റന്‍സ് ആക്ടിലെയും ജുവനൈൽ ജസ്റ്റീസ് ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. അഞ്ചാലുമൂട് ഇന്‍സ്പെക്ടര്‍ സി ദേവരാജന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീഷ്, ജയകുമാര്‍, ബാബുകുട്ടന്‍, സത്യരാജ് എ.എസ്.ഐ ബൈജൂ ജെറോം എസ്സ്.സി.പി.ഒ മാരായ സജു, മനു, സീനു, സി.പി.ഒ മാരായ രിപു, രതീഷ്, ഷാഫി, മണികണ്ഠന്‍ എന്നവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

പ്രൊഫ. ജി.ശങ്കരപ്പിള്ള അനുസ്മരണം നടന്നു

ശാസ്താംകോട്ട – കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ പ്രൊഫ. ജി.ശങ്കരപ്പിള്ള അനുസ്മരണം നടന്നു. കോളേജ് പ്രിൻസിപ്പൽ & പ്രൊഫസർ ഡോ. ബി.ബീന അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട കോളേജിലെ മലയാളവിഭാഗം അധ്യക്ഷനായിരുന്ന പ്രൊഫ. ജി.ശങ്കരപ്പിള്ളയുടെ നേതൃത്വത്തിലാണ് ശാസ്താംകോട്ടയിൽ 1967 ൽ നാടകക്കളരി സംഘടിപ്പിച്ചത്. മഹാനായ നാടകാചാര്യനെ അനുസ്മരിച്ച് മലയാളവിഭാഗം മുൻ അധ്യാപിക പ്രൊഫ. വി. മഹേശ്വരി സംസാരിച്ചു.

മാതൃഭാഷയും സൗന്ദര്യാത്മക വിദ്യാഭ്യാസവും എന്ന വിഷയത്തിൽ കാലടി സംസ്കൃത സർവ്വകലാശാലയിൽ പ്രൊഫസറും മാതൃഭാഷാവകാശ പ്രവർത്തകനും പ്രഭാഷകനുമായ ഡോ. പി.പവിത്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. വി. മഹേശ്വരി, ഡോ. ആർ.എസ്. രാജീവ്, ഡോ. ടി.എ.ഗീതാദേവീ എന്നീ മുൻ അധ്യാപകർ ഏർപ്പെടുത്തിയ എന്റോവ്മെന്റുകൾ ബി.എ. മലയാളം വിദ്യാർത്ഥികളായ അനഘ എം. ലാൽ, വർഷ എസ്., ആദിത്യ അജയൻ എന്നിവർക്ക് നൽകി. ശ്രീമതി സന്ധ്യ സി. വിദ്യാധരൻ, ഡോ. എസ്.സുശാന്ത്, ഡോ. ധന്യ എൽ., ശ്രീ. ആത്മൻ എ.വി. എന്നിവർ സംസാരിച്ചു.

ഹിജാബ് നിരോധനം; ഭരണഘടനാ വിരുദ്ധമെന്ന് മുസ്ലീം കോർഡിനേഷൻ കമ്മിറ്റി

ശാസ്താംകോട്ട:ഹിജാബ് നിരോധനം ഭരണ ഘടനാ വിരുദ്ധമാണെന്നും, മതേതരത്വത്തിന് ഭീഷണി ഉയർത്തുന്നതാണെന്നും ആരോപിച്ച് കുന്നത്തൂർ താലൂക്ക് മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവ് ടൗണിൽ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. സിനിമപ്പറമ്പിൽ
നിന്നാരംഭിച്ച പ്രധിഷേധ റാലി ഭരണിക്കാവിൽ സമാ പിച്ചു.സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പ്രകടനത്തിലും യോഗത്തിലും പങ്കെടുത്തു.പി.എം.എസ്.എ ആറ്റക്കോയതങ്ങൾ


യോഗം ഉദ്ഘാടനം ചെയ്തു.മുസ്ലിം കോർഡിനേഷൻ താലൂക്ക് പ്രസിഡന്റ്‌ പുരക്കുന്നിൽ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.അഡ്വ.കുറ്റിയിൽ ഷാനവാസ്‌,അയൂബ്
മൗലവി അൽക്വാസിമി, മുഹമ്മദ്‌ കുഞ്ഞു തനിമ, ശിഹാബ്മൗലവി അൽക്വാസിമി,വൈ.ഷാജഹാൻ,തോപ്പിൽ ജമാൽ,കബീർ പോരുവഴി,അർഷാദ് മന്നാനി, പോരുവഴി കബീർ,പോരുവഴി ഹുസൈൻ മൗലവി, അർത്തിയിൽ അൻസാരി, ശാഹുൽ തെങ്ങുംതറ,സക്കീർ മൗലവി,കെ.പ്രസന്ന,സലിം വിളയിലയ്യം,സജീവ് കാരാളി,ശ്രീലത രഘു, നസിയത്ശിഹാബ്,
ശൂരനാട് ശിഹാബ്, നൗഷാദ്മൗലവി ശ,വലിയഖാൻ മൗലവി എന്നിവർ സംസാരിച്ചു.

Advertisement