കൊല്ലം പ്രാദേശിക ജാലകം

Advertisement

മലനടയിൽ സാംസ്ക്കാരിക സമ്മേളനം ഞായറാഴ്ച

പോരുവഴി:പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തിൻ്റെ ഭാഗമായുള്ള സാംസ്ക്കാരിക സമ്മേളനം ഞായറാഴ്ച നടക്കും.
രാവിലെ 9 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് ആർ.മാധവൻ അധ്യക്ഷത വഹിക്കും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യ അതിഥിയായി പങ്കെടുക്കും.വാവ സുരേഷ്, മജീഷ്യൻ അനുജിത്ത്, റാങ്ക് ജേതാവ് ഉണ്ണിമായ എന്നിവരെ കൊടിക്കുന്നിൽ സുരേഷ് എം.പി അനുമോദിക്കും.കെ.സോമപ്രസാദ് എം.പി,കോവൂർ കുഞ്ഞുമോൻ എം.എൽ.എ,ബിനു മംഗലത്ത്, വി.ശ്യാമളയമ്മ,എസ്.ഷീജ തുടങ്ങിയവർ പങ്കെടുക്കും.

കെ.റെയിൽ വിരുദ്ധ ജനകീയ സമിതി നടത്തുന്ന സമര ജാഥയുടെ ജില്ലാതല ഉദ്ഘാടനം

കുന്നത്തൂർ : വിനാശകരമായ കെ.റെയിൽ വേണ്ട,കേരളം മതി എന്ന മുദ്രാവാക്യമുയർത്തി കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന സമര ജാഥയുടെ കൊല്ലം ജില്ലാതല ഉദ്ഘാടനം കുന്നത്തൂർ എഴാംമൈൽ ജംഗ്ഷനിൽ നടന്നു.കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം നിർവഹിച്ചു.ജാഥ ക്യാപ്റ്റൻ എം.പി ബാബുരാജ്,വൈസ് ക്യാപ്റ്റൻ എസ്.രാജീവൻ,

കെ.റെയിൽ വിരുദ്ധ ജനകീയ സമിതി നടത്തുന്ന സമര ജാഥയുടെ ജില്ലാതല ഉദ്ഘാടനം കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കുന്നു.

കെ.വി രാമാനുജൻ തമ്പി,പി.പി പ്രശാന്ത് കുമാർ,ബി.രാമചന്ദ്രൻ,
ഗോകുലം അനിൽ,ഉല്ലാസ് കോവൂർ, ബിനു മംഗലത്ത്,കാരയ്ക്കാട്ട് അനിൽ, വരിക്കോലിൽ ബഷീർ എന്നിവർ പ്രസംഗിച്ചു.

കേരള ജലസഭയിലേക്ക് കല്ലടയാറ്റിൽ നിന്നും ജലശേഖരണം നടത്തി

കുന്നത്തൂർ : ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി ലോക ജലദിന ആഘോഷത്തോട് അനുബന്ധിച്ച്‌ തിരുവനന്തപുരത്ത് നടക്കുന്ന കേരള ജലസഭയിലേക്ക് കല്ലടയാറ്റിൽ നിന്നും ജലശേഖരണം നടത്തി.
ശനിയാഴ്ച രാവിലെ 11.30ന് കുന്നത്തൂർ പാലത്തിനു സമീപം ആറ്റുകടവ് ഭാഗത്ത് നിന്നും ജലം ശേഖരിച്ച് കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സല കുമാരി അധ്യക്ഷത വഹിച്ചു.ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീജ.എസ്.കെ,വൈസ് പ്രസിഡന്റ്‌ രാജി വി.സി,ഡോ.നടയ്ക്കൽ ശശി,

കല്ലടയാറ്റിൽ കുന്നത്തൂർ പാലത്തിനു സമീപം ആറ്റുകടവ് ഭാഗത്ത് നിന്നും ജലം ശേഖരിച്ച് കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കുന്നു

ഐ.എസ്.എ ഡയറക്ടർ കെ.ആർ.ഉല്ലാസ്,ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ,ഐഎസ്എ കോർഡിനേറ്റർ അഖില ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.ജലജീവൻ മിഷൻ കുന്നത്തൂർ പഞ്ചായത്ത്‌ ഐഎസ്എ കൊട്ടാരക്കര എ.കെ.വൈ.സി യുടെ നേതൃത്വത്തിലാണ് ജലശേഖരണം സംഘടിപ്പിച്ചത്.

ഗൃഹനാഥനെ വീട് കയറി ആക്രമിച്ച് വാരിയെല്ലുകൾ തകർത്ത പ്രതിയെ പോലീസ് സംരക്ഷിക്കുന്നതായി പരാതി

ശാസ്താംകോട്ട : ഗൃഹനാഥനെ വീട് കയറി ആക്രമിച്ച് വാരിയെല്ലുകൾ തകർത്ത കേസിലെ പ്രതിയെ ശൂരനാട് പൊലീസ് സംരക്ഷിക്കുന്നതായി പരാതി.ശൂരനാട് വടക്ക് പടിഞ്ഞാറ്റകിഴക്ക് കളീക്കൽ വീട്ടിൽ ശ്രീരാമൻ (61) ആണ് ആക്രമണത്തിൽ സാരമായി പരിക്കേറ്റ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.കേസിലെ പ്രതിയായ ശൂരനാട് വടക്ക് പടിഞ്ഞാറ്റകിഴക്ക് മാമ്പോലിൽ വീട്ടിൽ ഷൈജുവിനെ സ്റ്റേഷൻ ജാമ്യം നൽകി ശൂരനാട് പൊലീസ് വിട്ടയച്ചുവെന്നും നീതി ലഭ്യമാക്കണമെന്നും കാട്ടി ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം പരാതി നൽകി.കഴിഞ്ഞ 15ന് രാവിലെ 11ന് വീടിന് മുമ്പിൽ നിൽക്കുമ്പോണ് ആക്രമണമുണ്ടായത്.


ബൈക്കിലെത്തിയ ഷൈജു അസഭ്യം വിളിച്ചുകൊണ്ട് പുരയിടത്തിലേക്ക് കയറിയ ശേഷം അവിടെ നടന്നുകൊണ്ടിരുന്ന നി‌ർമ്മാണ പ്രവർത്തനങ്ങൾ തടയാനും നശിപ്പിക്കാനും ശ്രമിച്ചതായി പരാതിയിൽ പറയുന്നു.ഇത് തടയാൻ ശ്രമിച്ച ശ്രീരാമനെ ഇരുമ്പ് വടി ഉപയോഗിച്ച് അടിച്ച് വീഴ്‌ത്തിയ ശേഷം മാരകമായി ഉപദ്രവിക്കുകയായിരുന്നു.ശ്രീരാമന്റെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് ശൂരനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.ശ്രീരാമന്റെ മൊഴി രേഖപ്പെടുത്താനും കേസ് രജിസ്റ്റർ ചെയ്യാനും രണ്ട് ദിവസം പൊലീസ് തയ്യാറായില്ലത്രേ.പിന്നീട് ദുർബല വകുപ്പുകൾ ചുമത്തി കേസെടുത്ത ശേഷം ഷൈജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.ഇതിനിടെ കടുത്ത നെഞ്ച് വേദനയെ തുടർന്ന് ശ്രീരാമനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിൽ വാരിയെല്ലുകൾ ഒടിഞ്ഞതായി കണ്ടെത്തി.പ്രതിയെ സംരക്ഷിക്കുന്ന പൊലീസ് നിലപാട് തിരുത്തണമെന്ന് കാട്ടി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്ന് വീട്ടുകാർ അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി മാനഭംഗപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കരുനാഗപ്പളളി .പൻമന വില്ലേജില്‍, ചിറ്റൂര്‍ മുറിയില്‍, രാജു ഭവനില്‍ കൊച്ചനി എന്നുവിളിക്കുന്ന അനില്‍കുമാര്‍ (40) ആണ് പോലീസ് പിടിയിലായത്. വീട്ടില്‍ നിന്നും ആടിന് തീറ്റ തേടി പോയ പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയി സമീപത്തുളള ഒഴിഞ്ഞ ഷെഡിലെത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലം പ്രയോഗിച്ച് വിവസ്ത്രയാക്കി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി മാതാവിനൊപ്പം ചവറ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ചവറ. ഓച്ചിറ, തെക്കുഭാഗം പോലീസ് സ്റ്റേഷനുകളില്‍ 27 ഓളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് കൊച്ചനി. നിരവധി തവണ ജയില്‍ വാസം അനുഭവിച്ചിട്ടുളള ഇയാള്‍ കാപ്പ പ്രകാരം മൂന്ന് തവണ കരുതല്‍ തടങ്കിലിലും ഒരു തവണ കൊല്ലം ജില്ലയില്‍ നിന്നും നാടുകടത്തിയിട്ടുളളയാളുമാണ്.


പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ പ്രകാരവും ബലാല്‍സംഗത്തിനും രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാളെ ചിറ്റൂരില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു. ചവറ ഇന്‍സ്പെക്ടര്‍ എ.നിസാമുദ്ദീന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ജിബി.വി.എന്‍, ജോബ് അനില്‍, മദനന്‍ എ.എസ്.ഐ ഗോപാലകൃഷ്ണന്‍, എസ്സ്.സി.പി.ഒ നെല്‍സണ്‍, ശ്രീജിത്ത്, സി.പി.ഒ മാരായ അനു, സബീത എന്നവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

നീണ്ടകര മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മോഷണം നടത്തിയ സംഘത്തിലെ സ്ത്രീ പോലീസ് പിടിയിലായി

നീണ്ടകര മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കോപ്പര്‍ എര്‍ത്ത് കേബിള്‍ മോഷണം നടത്തിയ സംഘത്തിലെ സ്ത്രീയെ പോലീസ് പിടികൂടി. തമിഴ് നാട് തിരുനെല്‍വേലി ബസ് സ്റ്റാന്‍ഡിന് സമീപം സ്ട്രീറ്റ് 13, വീട്ടു നമ്പര്‍ 334 ല്‍ പേശിമുത്തു ഭാര്യ ശെല്‍വി (40) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇവര്‍ നീണ്ടകരയുളള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇലക്ട്രിക്ക് റൂമിന് സമീപം സൂക്ഷിച്ചിരുന്ന 35000/- രൂപ വിലവരുന്ന കോപ്പര്‍ കേബിളുകള്‍ കഴിഞ്ഞ ദിവസം പകല്‍ ഒരു മണിയോടെ മോഷ്ടിക്കുകയായിരുന്നു.

മോഷണം ചെയ്ത കേബിളുമായി പോകുന്ന ഇവര്‍ അതു വഴി വന്ന പോലീസ് പട്രോളിംഗ് സംഘത്തെ കണ്ട് പരിഭ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് പാര്‍ട്ടി ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധിച്ച് മോഷണം ചെയ്ത കേബിളുകള്‍ കണ്ടെടുത്തു. തുടര്‍ന്ന് മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുടെ പരാതിയില്‍ ചവറ പോലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ചവറ ഇന്‍സ്പെക്ടര്‍ എ. നിസാമുദ്ദീന്റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ജിബി.വി.എന്‍, അജയകുമാര്‍, മുന്തിരി സ്വാമിനാഥന്‍, സുരേഷ്കുമാര്‍ എസ്.സി.പി.ഒ ബിജൂകുമാര്‍, റോഷ്നി, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.

കരുനാഗപ്പളളിയില്‍ വന്‍ ലഹരി വേട്ട
എം.ഡി.എം.എയും ഗഞ്ചവുമായി യുവാക്കള്‍ അറസ്റ്റില്‍

കരുനാഗപ്പളളി. മാരകമായ 6 ഗ്രാം എംഡിഎംഎയും 1250 ഗ്രാം ഗഞ്ചാവും പോലീസ് പിടികൂടി എത്തിച്ചത് സ്ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട്

മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ഇവരില്‍ നിന്നും 6 ഗ്രാം എം.ഡി.എം.എയും ഒന്നേകാല്‍ കിലോ ഗഞ്ചാവും പോലീസ് കണ്ടെടുത്തു.
ആഡംബര കാറില്‍ കറങ്ങി നടന്ന് ഗഞ്ചാവും മാരക ഇനത്തില്‍പ്പെട്ട ന്യൂജന്‍ മയക്കുമരുന്നായ എം.ഡി.എം.എയും വില്‍പ്പന നടത്തിയ യുവാക്കളാണ് പിടിയിലായത്. ശൂരനാട് തെക്ക് പതാരം കിടങ്ങയം നടുവില മുറിയില്‍ കത്തില്‍ തറയില്‍ പടിഞ്ഞാറ്റതില്‍ മുഹമ്മദ് ഷാന്‍ (33), കരുനാഗപ്പളളി പട. തെക്ക് മണ്ണാണിക്കല്‍ കിഴക്കതില്‍ ആദര്‍ശ് (23) എന്നിവരാണ് കരുനാഗപ്പളളി പോലീസ് പിടിയിലായത്.
അന്തര്‍ജില്ലാ മയക്ക്മരുന്ന് സംഘത്തിലെ കണ്ണികളായ ഇവര്‍ ആഡംബര കാറില്‍ നിരോധിത മയക്ക് മരുന്നുകളുമായി കച്ചവടത്തിന് എത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.
പുതുതലമുറ ലഹരി പാര്‍ട്ടികളിലും വിരുന്നിലും ഉപയോഗിക്കുന്ന മാരക ഇനത്തില്‍പ്പെട്ട മയക്ക് മരുന്നായ എം.ഡി.എം.എ (Methylenedioxymethamphetamine) ബാംഗ്ലൂരില്‍ നിന്നുമാണ് ഇവര്‍ വില്‍പ്പനയ്ക്കായി എത്തിച്ചത്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മയക്ക്മരുന്ന് സംഘങ്ങള്‍ക്ക് കൈമാറാന്‍ എത്തിച്ച മയക്ക്മരുന്നാണ് പോലീസ് പിടികൂടിയത്. കരുനാഗപ്പളളിയില്‍ ഇവര്‍ മയക്ക്മരുന്നുമായി എത്തിയതായി കൊല്ലം സിറ്റി പോലീസ് മേധാവി നാരായണന്‍. റ്റി ഐ.പി.എസിന് കിട്ടിയ രഹസ്യവിവരാമാണ് ഇവര്‍ പിടിയിലാകാന്‍ ഇടയാക്കിയത്.
പിടികൂടിയ മയക്ക് മരുന്നുകള്‍ കരുനാഗപ്പളളിയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നതിന് കൊണ്ട് വന്നതാണെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുളള മേല്‍ നോട്ടത്തില്‍ കരുനാഗപ്പളളി പോലീസിനേയും സിറ്റി സൈബര്‍ സെല്ലിനേയും സംയോജിപ്പിച്ച് നടത്തിയ ഒാപ്പറേഷനാണ് പ്രതികളുടെ അറസ്റ്റില്‍ കലാശിച്ചത്.
ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുളള നിയന്ത്രണത്തില്‍ കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ജയശങ്കര്‍, അലോഷ്യസ് അലക്സാര്‍, ഓമനക്കുട്ടന്‍, എ.എസ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍, പ്രതാപന്‍, എസ്.സി.പി.ഒമാരായ രാജീവ്, അനില്‍കുമാര്‍ സി.പി.ഒ മാരായ ശ്രീകാന്ത്, ഹാഷിം, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.

ലോട്ടറി കച്ചവടം നടത്തുന്നയാളുടെ തട്ട്കട അടിച്ച് തകര്‍ത്ത് ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘം പോലീസ് പിടിയിലായി

കൊല്ലം.ലോട്ടറി കച്ചവടം നടത്തുന്നയാളുടെ തട്ടുകട അടിച്ച് തകര്‍ത്ത് കടയുടമയുടെ തല പട്ടിക കഷണം വച്ച് അടിച്ച് തകര്‍ക്കാന്‍ ശ്രമിച്ച സംഘത്തെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. വടക്കേവിള പീപ്പിള്‍സ് നഗര്‍ സ്വദേശികളായ ആരീഫ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ മകന്‍ സെയ്ദാലി (35), റസീന മന്‍സില്‍ കാസീം കുഞ്ഞ് മകന്‍ സുധീര്‍(42), തൃക്കോവില്‍വട്ടം ചേരിക്കോണം ചിറയില്‍ വീട്ടില്‍ മുഹമ്മദ് കനി മകന്‍ ബാബു മോന്‍(42) എന്നിവരാണ് പോലീസ് പിടിയിലായത്. കടപ്പാക്കട പ്രതിഭാ ജംഗ്ഷന് സമീപം തട്ടുകടയോട് ചേര്‍ന്ന് ലോട്ടറി കച്ചവടം നടത്തി വരുന്ന നസീര്‍ ആണ് ആക്രമിക്കപ്പെട്ടത്.

കടയിലെത്തിയെ യുവാക്കളുടെ സംഘം നസീറിനോട് 100 രൂപ ആവശ്യപ്പെട്ടത് നല്‍കാന്‍ ഇയാള്‍ വിസമ്മതിച്ചു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ കട അടിച്ച് തകര്‍ക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച കടയുടമയെ തട്ടിന്റെ പട്ടിക കഷണം ഉപയോഗിച്ച് തലയില്‍ അടിച്ച് പരിക്കേല്‍പ്പിക്കുകയാരുന്നു. പരിക്കേറ്റ നസീര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. അക്രമം അറിഞ്ഞ് സ്ഥലത്തെത്തിയ ഈസ്റ്റ് പോലീസ് സംഘം യുവാക്കളെ സംഭവ സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു.
കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്‍. രതീഷിന്റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ രജീഷ്, ജയിംസ് സിപിഒ മാരായ അഭിലാഷ്, സനോജ്, പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.

Advertisement