കൊല്ലം പ്രാദേശിക ജാലകം

Advertisement

പള്ളിത്തോട്ടത്ത് വൻ ലഹരി വേട്ട – ഹാഷ് ഓയിലും കഞ്ചാവുമായി യുവക്കൾ പോലീസ് പിടിയിൽ

കൊല്ലം.പള്ളിത്തോട്ടത്ത് വൻ ലഹരി വേട്ട ഹാഷ് ഓയിലും കഞ്ചാവുമായി യുവാക്കൾ പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായി. വിദ്യാർഥികൾക്ക് വിൽപ്പനയ്ക്കായി എത്തിച്ച മാരകമായ 47 ഗ്രാം ഹാഷീഷ് ഓയിലും 130 ഗ്രാം കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്. പോളയത്തോട് വയലിൽ തോപ്പ് FRRA 34 ൽ താമസിക്കുന്ന മുഹമദ് തസ്ലീക്ക്(29), പള്ളിത്തോട്ടം എച്ച് അന്റ് സി കോബൗണ്ടിൽ ഗാന്ധിനഗർ 129 ഫൈസൽ(27) എന്നിവരാണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്.

പള്ളിത്തോട്ടം എച്ച് അന്റ് സി കോബൗണ്ടിനു സമീപം ആട്ടോറിക്ഷയിൽ സംശയകരമായ സാഹചര്യത്തിൽ പ്രതികളെ കണ്ട് പരിശോധന നടത്തിയപ്പോൾ ഒന്നാം പ്രതിയായ മുഹമ്മദ് തസ്ലീക്കിന്റെ കൈവശം നിന്ന് ഹാഷ് ഓയിലും തുടർന്ന ഫൈസലിന്റെ കൈവശം നിന്ന് ഗഞ്ചാവും കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൊല്ലം നഗരം കോന്ദ്രീകരിച്ചുള്ള സ്‌കുൾ കോളേജ് വിദ്യാർഥികൾക്ക് വിതരണത്തിന് എത്തിച്ചതാണെന്ന് അറിയാൻ കഴിഞ്ഞു. പള്ളിത്തോട്ടം ഇൻസ്പക്ടർ ഫയാസിന്റെ നേതൃത്വത്തിൽ, എസ്സ്.ഐ മാരയ സുകേഷ്, ആർ ജയകുമാർ, അനിൽ ബോസിൽ, സജീവ്, എഎസ്‌ഐമാരയ കൃഷ്ണകുമാർ, ബൈജു പി ജറോം, എസ്‌സിപിഒമാരായ അനീഷ്, മനു, സീനു, സജു, സിപിഒമാരായ ജൂഡ്, രീപു, രതിഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ജലവിതരണം മുടങ്ങും

ശാസ്താം കോട്ട. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിങ്കള്‍ (21-3-2022 ) കൊല്ലം കോർപറേഷൻ, ശക്തികുളങ്ങര, നീണ്ടകര , ചവറ, തെക്കുംഭാഗം, തേവലക്കര,ശാസ്താംകോട്ട ,ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങും. ഉപഭോക്താക്കൾ മുൻ കരുതൽ സ്വീകരിക്കണമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.

പരിസ്ഥിതി സൗഹൃദക്യാംപും സെമിനാറും

കൊല്ലം.സോഷ്യല്‍ ഫോറസ്ട്രിയുടെയും ശാസ്താംകോട്ട ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സിന്റെയും വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തില്‍ വനദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സൗഹൃദക്യാംപും സെമിനാറും തിങ്കള്‍(21-3) രാവിലെ ഒന്‍പതുമുതല്‍ രാജഗിരിയില്‍ നടക്കും. പരിസ്ഥിതി പ്രവര്‍ത്തകന്‍ എസ് രാജശേഖരവാര്യര്‍ കുട്ടികളുമായി സംവദിക്കും.

ഭരണകൂടഭീകരതയുടെ നാള്‍വഴികള്‍-ഉപന്യാസമല്‍സരം
ഓച്ചിറ. കേന്ദ്രമായ എന്‍ബി ത്രിവിക്രമന്‍പിള്ള ഫൗണ്ടേഷന്‍ ഫോര്‍ ആര്‍ട്‌സ് ആന്‌റ് ലിറ്ററേച്ചര്‍ ഭരണകൂടഭീകരതയുടെ നാള്‍വഴികള്‍ എന്ന വിഷയത്തില്‍ ഉപന്യാസ മല്‍സരം സംഘടിപ്പിക്കുന്നു. പ്രായപരിധിയില്ല, ലേഖനങ്ഹള്‍ അഞ്ചുപേജില്‍ കവിയരുത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ലേഖനങ്ങള്‍ക്ക് കാഷ് അവാര്‍ഡും മെമെന്‌റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. ലേഖനങ്ങള്‍ വാട്‌സ് ആപിലോ തപാലിലോ ഏപ്രില്‍15ന് മുമ്പ് നല്‍കണം. പിജെ ഉണ്ണികൃഷ്ണന്‍-9496328080,നിള അനില്‍കുമാര്‍-9961704234.

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ലിറ്റില്‍ ഫ്രീ ലൈബ്രറി സമര്‍പ്പണം
തേവലക്കര. ബോയ്‌സ് ഹൈസ്‌കൂള്‍ 92 ബാച്ച് ചങ്ങാതിക്കൂട്ടം വകയായി സ്‌കൂളില്‍ ലിറ്റില്‍ ഫ്രീ ലൈബ്രറി സമര്‍പ്പണം തിങ്കള്‍ ഉച്ചക്ക് രണ്ടിന് തേവലക്കര ഗേള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

സമ്മേളനം കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കവി കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വിരമിക്കുന്ന അധ്യാപകരെ ആദരിക്കല്‍,വിട്ടുപിരിഞ്ഞ വരെ അനുസ്മരിക്കല്‍ വിദ്യാഭ്യാസ സാമ്പത്തിക സഹായവിതരണം എന്നിവയുണ്ടാകും.

സി.പി.എം അക്രമം അവസാനിപ്പിക്കണം
എം.എം. നസീർ

മൈനാഗപ്പള്ളി: സി.പി.എം അക്രമം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ആവശ്യപ്പെട്ടു. അക്രമം അവസാനിപ്പിച്ചില്ലങ്കിൽ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും. എസ്.എഫ്.ഐ പരാജയപ്പെട്ട കോളജുകളിൽ സി.പി.എം, ഡി.വൈ.എഫ്.ഐ സഹായത്താൽ എസ്.എഫ്. ഐ അക്രമം നടത്തുകയാണ്. തിരുവനന്തപുരം ഗവൺമെന്റ് ലാ കോളജ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്നയാക്കൂ ബിനെയാണ് അവസാനമായി എസ്.എഫ്.ഐ വളഞ്ഞിട്ട് അക്രമിച്ചത്.

സ്ത്രീ സുരക്ഷ ഉയർത്തിപിടിച്ച് അധികാരത്തിൽ വന്നവരാണ് പോലീസിന്റെ സാന്നിദ്ധ്യത്തിൽ സഫ്ന യാക്കൂബിനെ മർദ്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡി.ബി. കോളജ് ഇലക്ഷനുമായി ബന്ധപെട്ട കേസിൽജയിൽ മോചിതരായ യൂത്ത് കോൺഗ്രസ്സ്, കെ.എസ്.യു നേതാക്കൾക്ക് യൂത്ത് കോൺഗ്രസ്സ് കുന്നത്തൂർബ്ലോക്ക് കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു എം.എം. നസീർ.

ബ്ലോക്ക് വൈസ് പ്രസിഡന്റ് റിയാസ് പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രസിഡന്റ് നിഥിൻ കല്ലട, ജനറൽ സെക്രട്ടറി അനസ് ഖാൻ , യുണിയൻ ചെയർമാൻ ആസിഫ്‌മുഹമ്മദ്, കെ.എസ്.യു യൂണിറ്റ് സെക്രട്ടറിമാരായ അബ്ദുള്ള, റിജോ കല്ലട എന്നിവർക്കാണ് സ്വീകരണം നൽകിയത്
കത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു, ജില്ലാ പ്രസിഡന്റ് ആർ. അരുൺ രാജ്, ജില്ലാ ജനറൽ സെക്രട്ടറി മാരായഉണ്ണി ഇലവിനാൽ , ടി.സിനി കെ.എസ്.യു ജില്ലാ സെക്രട്ടറി ഹാഷിം സുലൈമാൻ , ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, പി.എം. സെയ്ദ് , കാഞ്ഞിരവിള അജയകുമാർ , തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, വിദ്യാരംഭംജയകുമാർ, സിജു കോശി വൈദ്യൻ, സുരേഷ് ചന്ദ്രൻ ,വൈ. നജിം, ചിത്രലേഖ, ഷീജാ രാധാകൃഷ്ണൻ , തടത്തിൽ സലിം,ഷാഫി ചെമ്മാത്ത്, അനിൽ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

സർക്കിൾ സഹകരണ യൂണിയന്റെ പരിശീലന ക്ലാസ്സ്

ശാസ്താംകോട്ട സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ 22.3.2022 രാവിലെ 9.30 ന് ക്യൂ 69 മൈനാഗപ്പള്ളി എസ്.സി.ബി.അംഗണത്തിൽ വച്ച് ഡയറി സംഘം സെക്രട്ടറിമാർ , പലവക സഹ.സംഘം സെക്രട്ടറി മാർ എന്നിവർക്ക് പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. സമയം 9.30 am. മുതൽ 1.30 pm വരെ

ഗ്രാന്മ ഗ്രാമീണ വായനശാല ഇ .എം.എസ്.അനുസ്മരണം

ഗ്രാന് മ ഗ്രാമീണ വായനശാല ഇ .എം.എസ്.അനുസ്മരണം നടത്തി.ഇ.എം.എസ്.ഓർമ്മ ,എഴുത്ത്, ജീവിതം എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.അൻസാർ ഷാഫി ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് സോമൻ മുത്തേഴത്തിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി കെ.ബി.ശെൽവമണി സ്വാഗതം പറഞ്ഞു.വി.മധു, രജനി സുനിൽ, എം.സങ് എന്നിവർ പങ്കെടുത്തു.റിപ്പബ്ളിക്ദിന പരേഡിൽ കേരള-ലക്ഷ്യ ദ്വീപിനെ പ്രതിനിധീകരിച്ച് എൻ.സി.സി. നേവൽ വിംഗിൽനിന്നും പങ്കെടുത്ത ഡെറി ഡൊമിനിക്കിനെ
ഗ്രാന് മ ആദരിക്കുകയും ചെയ്തു.

കേരള ജലസഭയിലേക്ക് കല്ലടയാറ്റിൽ നിന്നും ജലശേഖരണം നടത്തി

കുന്നത്തൂർ : ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി ലോക ജലദിന ആഘോഷത്തോട് അനുബന്ധിച്ച്‌ തിരുവനന്തപുരത്ത് നടക്കുന്ന കേരള ജലസഭയിലേക്ക് കല്ലടയാറ്റിൽ നിന്നും ജലശേഖരണം നടത്തി.
ശനിയാഴ്ച രാവിലെ 11.30ന് കുന്നത്തൂർ പാലത്തിനു സമീപം ആറ്റുകടവ് ഭാഗത്ത് നിന്നും ജലം ശേഖരിച്ച് കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സല കുമാരി അധ്യക്ഷത

വഹിച്ചു.ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീജ.എസ്.കെ,വൈസ് പ്രസിഡന്റ്‌ രാജി വി.സി,ഡോ.നടയ്ക്കൽ ശശി, ഐ.എസ്.എ ഡയറക്ടർ കെ.ആർ.ഉല്ലാസ്,ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ,ഐഎസ്എ കോർഡിനേറ്റർ അഖില ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.ജലജീവൻ മിഷൻ കുന്നത്തൂർ പഞ്ചായത്ത്‌ ഐഎസ്എ കൊട്ടാരക്കര എ.കെ.വൈ.സി യുടെ നേതൃത്വത്തിലാണ് ജലശേഖരണം സംഘടിപ്പിച്ചത്.

കുന്നത്തൂർ താലൂക്കിൽ സംരംഭകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പാ മേള ഉദ്ഘാടനം ചെയ്തു
കുന്നത്തൂർ.കേരളാ സർക്കാറിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള സംരംഭകർക്ക് കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പകളുടെ വിതരണത്തിന്റെ താലൂക്ക് തല ഉൽഘാടനം ഭരണികാവ് കേന്ദ്രമായി പ്രവർത്തിക്കുന്ന കുന്നത്തൂർ പ്രവാസി വികസന സാമൂഹ്യ ക്ഷേമ സഹകരണ സംഘം ഹാളിൽ വച്ച് ബഹു. അസിസ്റ്റന്റ് രജിസ്ട്രാർ രാജാസിംഹൻ പിള്ള ഭിന്നശേഷിക്കാരനായ പ്രവാസി സംരംഭകൻ പരമേശ്വരൻ പിള്ളക്ക് നൽകി ഉൽഘാടനം നിർവഹിച്ചു.

സർക്കാരിന്റെ നിർദേശം ഏറ്റെടുത്തുകൊണ്ട് കുന്നത്തൂർ താലൂക്കിൽ ആദ്യമായി ഇത്തരത്തിൽ ലോൺ കൊടുക്കാൻ തയ്യാറായ പ്രവാസികൾ നേതൃത്യം നൽകുന്ന ഈ സംഘത്തെ പ്രത്യേകം പ്രശംസിക്കുന്നതായി ഉൽഘാടകൻ പറഞ്ഞു. പ്രവാസി സംരംഭകരായ ഷാജഹാൻ, ശ്രീകുമാർ തുടങ്ങി അനവധി പേർ ലോൺ ഏറ്റുവാങ്ങി. ചടങ്ങിൽ സംഘം പ്രസിഡന്റ്‌ മുഹമ്മദ് റാഫി അധ്യക്ഷനായി, വൈസ്. പ്രസി. അനിൽകുമാർ സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങളായ ജഹാംഗീർ ഷാ , ബാബു, വിജയൻ, സതീഷ്കുമാർ, ലീല എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി തുളസിധരൻപിള്ള നന്ദി പറഞ്ഞു.

Advertisement