മയക്കുമരുന്നുമായി വന്ന കൊലക്കേസ് പ്രതിയെ പിടി കൂടുന്നതിനിടയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം പ്രതി രക്ഷപ്പെട്ടു

Advertisement

കരുനാഗപ്പള്ളി . മാരക മയക്കുമരുന്നായ എംഡിഎം എ യുമായി വന്ന കൊലക്കേസ് പ്രതിയെ പിടികൂടുന്നതിനിടയിൽ പ്രതി എക്സൈസിനെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞു.കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജീ പ്രസന്നന്റെ നിർദ്ദേശാനുസരണം നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടയിൽ കരുനാഗപ്പള്ളി റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി എൽ വിജി ലാലിന്റെ നേതൃത്വത്തിൽ ഉള്ള സംഘം വവ്വാക്കാവ് ,വള്ളിക്കാവ് റോഡിൽ കോളഭാഗത്ത് മുക്കിൽ പ്രവർത്തിക്കുന്ന കെടിഡിസി ബിയർ പാർലർ കോമ്പൗണ്ടിന് ഉള്ളിൽ വെച്ച് എംഡി എം എ കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് ആദിനാട് തെക്ക്, വെള്ളിത്തേരിൽ വീട്ടിൽ ജിത്തു എന്ന് വിളിക്കുന്ന 29 വയസ്സുള്ള ഷഹീൻഷാ യുടെ പേരിലാണ് കേസ്.

പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഓടി പോയതിനാൽ അറസ്റ്റ് ചെയ്യുവാനായില്ലെന്ന് എക്സൈസ് അറിയിച്ചു. പ്രതി കുലശേഖരപുരം നീലികുളം ഭാഗത്ത് 2019 ൽ നടന്ന കൊലക്കേസിൽ രണ്ടാം പ്രതിയാണ്. എംഡിഎംഎയുടെ മൊത്തവിതരണ കച്ചവടക്കാരനായ പ്രതി കോള ഭാഗത്ത് കേന്ദ്രീകരിച്ചാണ് എഡിഎം എ വ്യാപാരം നടത്തിവന്നിരുന്നതെന്നും എക്സൈസ് അറിയിച്ചു. പ്രതിയെ പിടികൂടുന്നതിനിടയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിജി ലാലിനെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും
സിവിൽ എക്സൈസ് ഓഫീസർ ഹരിപ്രസാദിന്റെ നെഞ്ചിൽ ശക്തമായി ഇടിച്ചും ചവിട്ടിയും പരിക്കേല്പിച്ച ശേഷം കെടിഡിസിയുടെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതി സഞ്ചരിച്ച വാഹനത്തിൽ നിന്നും പ്രതിയുടെ കയ്യിലുണ്ടായിരുന്ന തുമായ 490 മില്ലിഗ്രാം എംഡിഎംഎ കണ്ടുപിടിച്ചു.ഇത് കടത്തിക്കൊണ്ടുവന്ന കെ എൽ 61. എ 5894 നമ്പർ യമഹ സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് കരുനാഗപ്പള്ളി പോലീസ് പ്രതിയുടെ പേരിൽ കേസെടുത്തിട്ടുണ്ട്. സിവിൽ എക്സൈസ് ഓഫീസർമാരായ സുധീർ ബാബു, കിഷോർ, ഹരിപ്രസാദ്, റാസ്മിയ എന്നിവരും പങ്കെടുത്തു.