ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ചികില്‍സക്കെത്തിയ 13കാരിക്കുനേരെ സെക്യൂരിറ്റിയുടെ ലൈംഗികാക്രമണം

Advertisement

ശാസ്താംകോട്ട. താലൂക്കാശുപത്രിയില്‍ ചികില്‍സക്കെത്തിയ 13കാരിക്കുനേരെ ലൈംഗികാക്രമണം നടത്തിയതായി പരാതി. സെക്യൂരിറ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിക്രമന്‍ പിള്ള എന്ന ആളെയാണ് പൊലീസ് പിടികൂടിയത്.
കാലിന് പരുക്കുമായി രാത്രി പത്തുമണിയോടെ അമ്മക്കൊപ്പം കാഷ്വാലിറ്റിയില്‍ എത്തിയ കുട്ടിയോട് മദ്യലഹരിയിലായിരുന്ന സുരക്ഷാ ജീവനക്കാരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. കരഞ്ഞകുട്ടി മാതാവിനോട് വിവരം പറഞ്ഞതനുസരിച്ച് അമ്മ ഇയാളെ അടിച്ചതോടെയാണ് ആള്‍ക്കാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് ചോദ്യം ചെയ്തതില്‍ സെക്യൂരിറ്റി മോശമായി പെരുമാറിയതാണെന്ന് മനസിലായി. കുട്ടി ഈ വിവരം പറയുകയും ചെയ്തു. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ പിടികൂടി കൊണ്ടുപോയി.
സാമൂഹികവിരുദ്ധ ശല്യത്തിന് പരിഹാരത്തിനായാണ് താല്‍ക്കാലിക വ്യവസ്ഥയില്‍ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചത്.

Advertisement