ഉപാസന ആശുപത്രിയുടെ അമ്പതാം വാർഷികത്തിൻ്റെ ഭാഗമായി ജനകീയ ജീവകാരുണ്യ പദ്ധതികൾ പ്രഖ്യാപിച്ച് രവിപിള്ള

Advertisement

കൊല്ലം . ജനകീയ പദ്ധതികൾ പ്രഖ്യാപിച്ച് പ്രവാസി വ്യവസായി രവി പിള്ള. കൊല്ലം ഉപാസന ആശുപത്രിയുടെ അൻപതാം വാർഷികത്തിൻ്റെ ഭാഗമായി ആറുമാസത്തേക്ക് 2000 വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തു നൽകും. എല്ലാ മാസവും ഒരു ഹൃദ്രോഗിക്ക് സൗജന്യ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയും നടത്തും.

രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കൊല്ലം ഉപാസന ആശുപത്രിയുടെ അമ്പതാം വാർഷികത്തിൻ്റെ ഭാഗമായാണ് ജനകീയ ജീവകാരുണ്യ പദ്ധതികൾ പ്രഖ്യാപിച്ചത്. ആറുമാസത്തേക്ക് രണ്ടായിരത്തിലധികം വൃക്കരോഗികൾക്ക് ഡയാലിസിസ് തീർത്തും സൗജന്യമായിരിക്കും. സൗജന്യ ആൻജിയോപ്ലാസ്റ്റി തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഹൃദ്രോഗി ക്കായി ചെയ്തു നൽകും. നഗരസഭയിലെ തൊഴിലാളികൾക്കും മാധ്യമപ്രവർത്തകർക്കും സൗജന്യ നിരക്കിൽ ചികിത്സ നൽകുന്ന പ്ലാറ്റിനം കാർഡും വിതരണം ചെയ്യും.

കൊവിഡ് കാലത്തേക്കായി ആർ.പി ഗ്രൂപ്പ് തുടങ്ങിയ ചികിത്സാ സഹായ പദ്ധതി കൂടുതൽ വിപുലീകരിക്കാൻ പദ്ധതിയിടുന്നതായി രവി പിള്ള പറഞ്ഞു.

വിനോദ സഞ്ചാര മേഖലയിലെ വികസനം ലക്ഷ്യമിട്ട് റാവിസ് ഹോട്ടൽ ശൃംഖല പ്രമുഖ ഹോട്ടൽ വ്യവസായികളായ ലീല ഗ്രൂപ്പുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായും രവിപിള്ള അറിയിച്ചു.

Advertisement