ശാസ്താംകോട്ട : താലൂക്കാശുപത്രിയില്‍ ചികില്‍സക്കെത്തിയ 13 കാരിക്കുനേരെ ലൈംഗികാക്രമണം നടത്തിയ സെക്യൂരിറ്റി ജീവനക്കാരനെ കോടതി റിമാന്റ് ചെയ്തു.
മൈനാഗപ്പള്ളി സ്വദേശി വിക്രമന്‍ പിള്ളയാണ് റിമാൻഡിൽ കൊട്ടാരക്കര സബ്ബ് ജയിലിൽ കഴിയുന്നത്.കാലിന് പരുക്കുമായി ബുധനാഴ്ച രാത്രി 10 ഓടെ അമ്മക്കൊപ്പം കാഷ്വാലിറ്റിയില്‍ എത്തിയ കുട്ടിയോട് മദ്യലഹരിയിലായിരുന്ന സുരക്ഷാ ജീവനക്കാരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ മാതാവ് ഇയാളെ അടിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.തുടര്‍ന്ന് ചോദ്യം ചെയ്തതില്‍ സെക്യൂരിറ്റി മോശമായി പെരുമാറിയതാണെന്ന് മനസിലായി. പോലീസ് എത്തി സെക്യൂരിറ്റിയെ അറസ്റ്റ് ചെയ്തു.എന്നാൽ ഇന്ന് കാര്യങ്ങൾ മാറി മറിഞ്ഞു.മറിഞ്ഞു വീഴാൻ പോയ കുട്ടിയെ ഇയ്യാൾ വീഴാതെ പിടിക്കുകയായിരുന്നന്ന് വിശദീകരണം വന്നു.
രക്ഷകർത്താക്കൾ പരാതി പിൻവലിക്കുമെന്നും വാര്‍ത്തപരന്നു.എന്നാൽ ഇതിനോടകം സെക്യൂരിറ്റിയെ റിമാന്റ് ചെയ്തിരുന്നു.അതിനിടെ പ്രമുഖ രാഷ്ട്രീയകക്ഷി അണിയറയിൽ നടത്തിയ നീക്കമാണ് പരാതി പിൻവലിക്കുന്നതിലേക്ക് കാര്യം എത്തിച്ചത്. താലൂക്കാശുപത്രിയുടെ ഭരണച്ചുമതലയുള്ള
ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയാണ് വിക്രമൻ പിള്ള അടക്കമുള്ള ജീവനക്കാരെ പാര്‍ട്ടി അനുഭാവികളെന്ന മാനദണ്ഡം മാത്രം പരിഗണിച്ച് നിയമിച്ചത്.എക്സ് സർവ്വീസുകാരെ സുരക്ഷാ ജീവനക്കാരായി നിയമിക്കേണ്ടതിനു പകരം കാലാകാലങ്ങളായി താലൂക്കാശുപത്രിയിൽ ഇത്തരത്തിലാണ് നിയമനങ്ങൾ നടന്നു വരുന്നത്.എക്സ് സർവ്വീസുകാരുമായി ബന്ധപ്പെട്ട ഏജൻസിയുമായി ബന്ധപ്പെട്ട് കാര്യക്ഷമതയുള്ള സ്വഭാവ ദൂഷ്യങ്ങളില്ലാത്തവരെ നിയമിക്കേണ്ടതിനു പകരമാണ് ഡ്യൂട്ടി സമയത്തു പോലും മദ്യപിച്ച് ലക്കുക്കെട്ട് ജോലി നോക്കുന്ന ഇത്തരക്കാരെ നിയമിച്ചു വരുന്നത്.മുമ്പും നിരവധി തവണ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ശാസ്താംകോട്ട
താലൂക്കാശുപതിയിൽ അരങ്ങേറിയിട്ടുണ്ടെങ്കിലും അതെല്ലാം രാഷ്ട്രീയ നേതാക്കള്‍ ഒതുക്കിതീർക്കുകയായിരുന്നു.