മാവേലിക്കര.ബാംബൂ കർട്ടൻ വിപണനത്തിനായെത്തി വ്യാപക തട്ടിപ്പ് നടത്തിയ പ്രതികൾ മാവേലിക്കര പോലീസിന്റെ പിടിയിൽ.
മാവേലിക്കര കൊറ്റാർ കാവിൽ വയോധികയെ ഭയപ്പെടുത്തി വീട്ടിൽ കർട്ടൻ സ്ഥാപിച്ച് 59500 രൂപയുടെ ചെക്ക് തട്ടിയെടുത്ത സംഭവത്തിലുൾപ്പെടെയാണ് അറസ്റ്റ്.
ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ. ആർ. ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ശൂരനാട് സ്വദേശികളായ ബൈജു,സുധീർ, അജി,ബൈജു എന്നി പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇവർ വന്ന വാഹനവും പിടിച്ചെടുത്തു.
കൂടുതൽ സ്ഥലങ്ങളിൽ പ്രതികൾ സമാന തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി പൊലീസിന് വിവരമുണ്ട്.