കാരാളിമുക്ക്: പടിഞ്ഞാറെ കല്ലട കണത്താർകുന്നത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു. കണത്താർകുന്നം ഉത്രാടം വീട്ടിൽ വിനോദ് (40) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒന്നോടെ ആയിരുന്നു സംഭവം.മത്സ്യ കുളത്തിൽ നിന്നും അബദ്ധത്തിൽ ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.മത്സ്യ കുളത്തിനു ചുറ്റും ഉടമ സ്ഥാപിച്ചിരുന്ന സുരക്ഷാവേലിയിൽ നിന്നുമാണ് വിനോദിന് ഷോക്കേറ്റത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.