ശാസ്താംകോട്ട. പോരുവഴി മലനട ഉല്‍സവ സ്ഥലത്ത് രണ്ടു യുവാക്കള്‍ കുളത്തില്‍ വീണുമരിച്ചു. ഉല്‍സവം നടക്കുന്ന മലനടക്കു ചേര്‍ന്ന ഏലായിലെ കുളത്തിലാണ് 18-20 വയസുതോന്നിക്കുന്ന രണ്ടു യുവാക്കള്‍ വീണു മരിച്ചത്. രാത്രി ഏഴുമണിയോടെയാണ് അപകടം. ഉല്‍സവ ബഹളത്തില്‍ ആരും ശ്രദ്ധിക്കാതെ പോയതിനാല്‍ യുവാക്കള്‍ കുളത്തില്‍ വീണതായ വിവരം വൈകിയാണ് ചുറ്റിനുമുള്ളവരുടെ ശ്രദ്ധയില്‍പെട്ടത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
രണ്ടുവര്‍ഷമായി ഉല്‍സവം നടക്കാഞ്ഞതിനാല്‍ മൂന്നു ജില്ലകളില്‍ നിന്നും ഒഴുകിയെത്തിയ ജനലക്ഷങ്ങളാണ് മലനടയിലുണ്ടായിരുന്നത്. സാധാരണ ജനം തിങ്ങുന്ന ഏലായില്‍ കനാല്‍തുറന്നുവിട്ട ജലം ഇറങ്ങി നടക്കാനാവാത്ത നിലയായിരുന്നു. ഇതിനിടെ ചെളിയില്‍ ആറാടിയാണ് കെട്ടുകാഴ്ച കുന്നുകയറിയത്. അകലെനിന്നും വന്നു കൂട്ടം തെറ്റിയവര്‍ക്കായി മാത്രം നിരന്തരം ഉച്ചഭാഷിണി ഉപയോഗിക്കുന്നുണ്ടായിരുന്നു.