കേരളത്തിന്‍റെ സാമൂഹികമാറ്റത്തില്‍ ശൂരനാടിന്‍റെ കണ്ണീരുണ്ട്, ചോപ്പ്,ശൂരനാടിന്‍റെ രക്തഗാഥ നോവല്‍ ചര്‍ച്ച ഇന്ന് വൈകിട്ട്

Advertisement

കാരാളിമുക്ക്. കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാലയുടെ 75ാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പുസ്തക ചര്‍ച്ച ഞായറാഴ്ച വൈകിട്ട് അഞ്ചിന് ഗ്രന്ഥശാലാഹാളില്‍ നടക്കും.

ജന്മിത്തത്തിനെതിരെ കര്‍ഷകരുടെ ചെറുത്തു നില്‍പ്പാണ് ശൂരനാട് കലാപമായി വളര്‍ന്നത്. എന്നാല്‍അതിനു പിന്നാമ്പുറത്ത് ഒരു നാട് അനുഭവിച്ച ദുരന്തങ്ങളുടെ നീറുന്ന കഥകളാണ് നിറയുന്നത്. തോപ്പില്‍ഭാസി,പുതുപ്പള്ളി രാഘവന്‍, പേരൂര്‍ മാധവന്‍നായര്‍, ചേലക്കോട്ടേത്ത് കുഞ്ഞിരാമന്‍,തണ്ടാശേരി രാഘവന്‍ അങ്ങനെ ഓണാട്ടുകരയില്‍ ജീവിച്ചു മരിച്ച കഥാപാത്രങ്ങളെ ആധാരമാക്കി പത്രപ്രവര്‍ത്തകന്‍ ഹരികുറിശേരി രചിച്ച ചോപ്പ്,ശൂരനാടിന്റെ രക്തഗാഥ എന്ന നോവലാണ് ചര്‍ച്ച ചെയ്യുന്നത്.

സാഹിത്യ സദസ് ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി എസ് ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകന്‍ ആര്‍ ഹരിപ്രസാദ് നോവല്‍ പരിചയപ്പെടുത്തും. സാഹിത്യപ്രവര്‍ത്തകന്‍ സുനില്‍വല്യത്ത് ചര്‍ച്ച നയിക്കും. ഗ്രന്ഥശാലാ പ്രസിഡന്റ് കെ എസ് ബാലന്‍,സെക്രട്ടറി ആര്‍ അരുണ്‍കുമാര്‍ ,ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം കെ രഘു,കമ്മിറ്റി അംഗങ്ങളായ ആര്‍ ചന്ദ്രന്‍പിള്ള, അഷ്ടമന്‍ സാഹിതി, ടി.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും

Advertisement