ശാസ്താംകോട്ട: സ്വന്തം മകള്‍ക്കൊപ്പം മറ്റ് മൂന്ന് പെണ്‍കുട്ടികളുടെയും കൂടി വിവാഹം നടത്തി ശാസ്താംകോട്ട മൈനാഗപ്പള്ളി കുറ്റിയില്‍ സി.വൈ.നിസാമിന്റെ മാതൃക.
കൊല്ലം പ്രോഗ്രസീവ് ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, ജമാഅത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്, എം.ഇ.എസ് കുന്നത്തൂര്‍ താലൂക്ക് പ്രസിഡന്റ് കുന്നത്തൂര്‍ താലൂക്ക് വികസന സമിതി അംഗം എന്നീനിലകളില്‍ പ്രവര്‍ത്തിക്കുന്ന സി.വൈ. നിസാമിന്റെ മകള്‍ ഡോ.റാണി നിസാമിന്റെ വിവാഹത്തോടനുബന്ധിച്ചാണ് മൂന്ന് പെണ്‍കുട്ടികളുടെകൂടി വിവാഹം നടത്തിയത്. സാമ്ബത്തിക പ്രയാസം കാരണം വിവാഹം വൈകുന്ന മൂന്ന് യുവതികള്‍ക്കാണ് നിസാമും കുടുംബവും കൈത്താങ്ങായത്. റാണി നിസാമിന്റെ വിവാഹം കഴിഞ്ഞ ഞായറാഴ്ച കരുനാഗപ്പള്ളിയില്‍ വച്ചും മറ്റ് യുവതികളുടെ വിവാഹം ഇന്നലെ ആഞ്ഞിലിമൂട് ലേക്ക് വ്യൂ കണ്‍വെന്‍ഷന്‍ സെന്ററിലുമാണ് നടന്നത്.
മൈനാഗപ്പള്ളി, തേവലക്കര, തൊടിയൂര്‍ സ്വദേശിനികളായ ഒരു ഹിന്ദു യുവതിയുടെയും രണ്ട് മുസ്ലീം യുവതികളുടെയും വിവാഹം അവരുടെ മതാചാരപ്രകാരമാണ് നടത്തിയത്. എം.എല്‍.എ മാരായ കോവൂര്‍ കുഞ്ഞുമോന്‍, ഡോ.സുജിത് വിജയന്‍ പിള്ള, മുന്‍ എം.എല്‍.എ ആര്‍.രാമചന്ദ്രന്‍ ,ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സര്‍ ഷാഫി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഡോ.പി.കെ. ഗോപന്‍ ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം.സെയ്ദ് ,ഡോ.സി.ഉണ്ണികൃ ഷ്ണന്‍, ഗീത, എസ്.ശ്രീകുമാര്‍ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.ഷാജഹാന്‍, തുണ്ടില്‍ നൗഷാദ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വൈ.എ. സമദ്, ടി.ആര്‍. ശങ്കരപിള്ള, ഡോ.അമീന്‍ ,വലിയത്ത് ഇബ്രാഹിംകുട്ടി, മക്ക അബ്ദുല്‍ വഹാബ്, കുറ്റിയില്‍ ശ്യാം തുടങ്ങി നൂറ് കണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിലാണ് വിവാഹം നടന്നത്.