ശൂരനാട് സമര സഖാക്കളുടെ യാതനയും മനോവികാരങ്ങളും ഒപ്പിയെടുത്ത കഥയാണ് ചോപ്പ്,എസ് ശശികുമാര്‍

Advertisement

പടിഞ്ഞാറേകല്ലട.സാമൂഹികമാറ്റത്തിനായുള്ള പോരാട്ടത്തില്‍ കൊടിയ പീഡനം ഏറ്റുവാങ്ങിയ ശൂരനാട് സമര സഖാക്കളുടെ യാതനയും മനോവികാരങ്ങളും ഒപ്പിയെടുത്ത കഥയാണ് ചോപ്പ് എന്നും ചരിത്രം നോവലാകുന്നതിലെ ബുദ്ധിമുട്ട് വായനക്കാരന് അനുഭവപ്പെടാതെയാണ് രചനാ രീതിയെന്നും കുന്നത്തൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എസ് ശശികുമാര്‍ പറഞ്ഞു.

കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച ചോപ്പ് ശൂരനാടിന്റെ രക്തഗാഥ എന്ന നോവല്‍ ചര്‍ച്ചാ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചോപ്പിലൂടെ അവതരിപ്പിക്കപ്പെടുന്ന ശൂരനാടിന്റെ സാമൂഹിക പശ്ചാത്തലവും ഓണാട്ടുകരയുടെ നഷ്ടമായ ഭാഷയും തലമുറയ്ക്കു മുതല്‍കൂട്ടാണെന്ന് നോവല്‍ അവതരിപ്പിച്ച ആര്‍ ഹരിപ്രസാദ് വിവരിച്ചു. ഗ്രന്ഥശാല പ്രസിഡന്‌റ് കെ എസ് ബാലന്‍ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ഹരീകുറിശേരി, ജില്ലാ ലൈബ്രറി കൗണ്‍സില്‍അംഗം കെ രഘു,ഗ്രന്ഥശാല കമ്മിറ്റി അംഗങ്ങളായ ആര്‍ ചന്ദ്രന്‍പിള്ള, വി അനില്‍,ജഗദീഷ്, സെക്രട്ടറി ആര്‍ അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.