കൊല്ലം പ്രാദേശിക ജാലകം

Advertisement

പോരൂക്കര ഭാഗത്ത് പോത്ത് വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കരുനാഗപ്പള്ളി.പോത്ത് വ്യാപാരത്തിനെത്തിയ ആളെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പന്മന പോരൂക്കര ഉപ്പ്കുന്നേല്‍ ഷെഫീക്ക് (34). ഇയാള്‍ ഒരു വാളുമായി കഴിഞ്ഞ ദിവസം വൈകുന്നേരം പോരൂക്കര ഭാഗത്ത് വാള്‍ വീശി പൊതുജനങ്ങളെയും സ്ഥലവാസികളേയും ഭയപ്പെടുത്തി ഭീകരാന്തരീഷം സൃഷ്ടിച്ചു. ഇതറായാതെ സമീപത്തേ വീട്ടില്‍ വ്യാപാരത്തിനായി കല്ലേലിഭാഗം സ്വദേശി വന്നത് കണ്ട് ഇയാള്‍ ആക്രമിക്കുകയായിരുന്നു.

വാള്‍ കഴുത്തിന് വച്ച് കുറെ ഏറെ നേരം ഭയപ്പെടുത്തിയ ഇയാള്‍ വാളിന്‍റെ മൂര്‍ച്ചയില്ലാത്ത വശം വച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് സംഘം പരിക്കേറ്റ സലീമിനെ രക്ഷപെടുത്തുകയും ഷെഫീക്കിനെ സാഹസികമായി പിടികൂടുകയും ചെയ്തു.
ചവറ ഇന്‍സ്പെക്ടര്‍ എ.നിസാമുദ്ദീന്‍റെ നേതൃത്വത്തില്‍ എസ്. ഐമാരായ ജിബി, ജോബ് അനില്‍, അജയന്‍ എസ്.സി.പി.ഒ തമ്പി, സി.പി.ഒ മാരായ ഷെഫീക്ക്, രതീഷ് എന്നവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

ഒപ്പം താമസിക്കുന്ന പെണ്‍സുഹൃത്തിനെ ആക്രമിച്ച യുവാവ് പോലീസ് പിടിയില്‍

കൊട്ടിയം . വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കുന്ന പെണ്‍സുഹൃത്തിനെ ആക്രമിച്ച യുവാവിനെ പോലീസ് പിടികൂടി. തഴുത്തല കൊട്ടുംമ്പുറം സുമിത് ഭവനത്തില്‍ സുജിത്ത്ദാസ് (40) ആണ് പോലീസ് പിടിയിലായത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ തനിച്ച് താമസിക്കുന്ന യുവതിയെ ഒപ്പം കൂടുകയായിരുന്നു. തുടര്‍ന്ന് ഒരുമിച്ച് താമസിച്ച് വന്ന ഇവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് ഇയാള്‍ യുവതിയെ ഉപദ്രവിച്ചു. കഴിഞ്ഞ 27ന് ഉച്ചയ്ക്ക് യുവതിയുടെ വീട്ടില്‍ കയറിയ ഇയാള്‍ യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെ അലമാരിയുടെയും ജന്നല്‍ ഗ്ലാസുകളും അടിച്ച് തകര്‍ത്തു.

തടയാന്‍ ശ്രമിച്ച യുവതിയെ പരസ്യമായി കയറി പിടിച്ച് മാനഹാനിയുണ്ടാക്കുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും കൊട്ടിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യ്ത കേസിലാണ് അറസ്റ്റ്.
കൊട്ടിയം സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സുജിത് ജി നായര്‍, റെനോക്സ്, എ.എസ്.ഐ ഫിറോസ്ഖാന്‍, എസ്.സി.പി.ഒമാരായ സാംജി, ബീന, സി.പി.ഓ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

പതിനൊന്ന്കാരിയെ അപമാനിച്ച മധ്യവയ്സ്ക്കന്‍ പോക്സോ പ്രകാരം അറസ്റ്റില്‍
കിളികൊല്ലൂര്‍ . പതിനൊന്ന്കാരിയോട് അപമര്യാദയായി പെരുമാറിയ മധ്യവയ്സ്ക്കനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. കിളികൊല്ലൂര്‍ വില്ലേജില്‍ ചാത്തിനാംകുളം സുനീഷ് ഭവനം സുധാകരന്‍ (57) ആണ് പോലീസ് പിടിയിലായത്. ബന്ധു വീട്ടില്‍ വിരുന്നിനെത്തിയ പതിനൊന്ന്കാരി തനിച്ച് പോകുന്നത് കണ്ട് ഇയാള്‍ പെണ്‍കുട്ടിയെ കൈയ്യാട്ടി വിളിച്ച് മുണ്ട് പൊക്കി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഉറക്കെ നിലവിളിച്ചതിനെ തുടര്‍ന്ന് ഇയാള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

ബന്ധുവിന്‍റെ സഹായത്തോടെ പോലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്.
കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ.വിനോദ്, സബ്ബ് ഇന്‍സ്പെക്ടര്‍ സ്വാതി, എ.എസ്.ഐ മാരായ സന്തോഷ്കുമാര്‍.സി, പ്രകാശ് ചന്ദ്രന്‍ സി.പി.ഒ മാരായ സാജ്, സജി പി.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

കൊല്ലത്ത് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്ത പണിമുടക്ക് പൂർണ്ണം

കൊല്ലംസംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്ത പണിമുടക്ക് പൂർണ്ണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. കെഎസ്ആർടിസി, സ്വകാര്യ ബസ്സുകൾ ഓടാത്തതിനാൽ പൊതുജനങ്ങൾ ബുദ്ധിമുട്ടിലായി. ജില്ലയിൽ എവിടെയും അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. വിവിധ സ്ഥലങ്ങളിൽ ട്രേഡ്‌യൂണിയനുകളുടെ പ്രകടനം നടന്നു. കൊല്ലം ചിന്നക്കടയിൽ സംയുക്ത ട്രേഡ് യൂണിയൻ പ്രകടനവും സമ്മേളനവും നടത്തി.

ശൂരനാട് സമര സഖാക്കളുടെ യാതനയും മനോവികാരങ്ങളും ഒപ്പിയെടുത്ത കഥയാണ് ചോപ്പ് എസ് ശശികുമാര്‍ പടിഞ്ഞാറേകല്ലട.സാമൂഹികമാറ്റത്തിനായുള്ള പോരാട്ടത്തില്‍ കൊടിയ പീഡനം ഏറ്റുവാങ്ങിയ ശൂരനാട് സമര സഖാക്കളുടെ യാതനയും മനോവികാരങ്ങളും ഒപ്പിയെടുത്ത കഥയാണ് ചോപ്പ് എന്നും ചരിത്രം നോവലാകുന്നതിലെ ബുദ്ധിമുട്ട് വായനക്കാരന് അനുഭവപ്പെടാതെയാണ് രചനാ രീതിയെന്നും കുന്നത്തൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എസ് ശശികുമാര്‍ പറഞ്ഞു.

കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച ചോപ്പ് ശൂരനാടിന്റെ രക്തഗാഥ എന്ന നോവല്‍ ചര്‍ച്ചാ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചോപ്പിലൂടെ അവതരിപ്പിക്കപ്പെടുന്ന ശൂരനാടിന്റെ സാമൂഹിക പശ്ചാത്തലവും ഓണാട്ടുകരയുടെ നഷ്ടമായ ഭാഷയും തലമുറയ്ക്കു മുതല്‍കൂട്ടാണെന്ന് നോവല്‍ അവതരിപ്പിച്ച ആര്‍ ഹരിപ്രസാദ് വിവരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ എസ് ബാലന്‍ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ഹരീകുറിശേരി, ജില്ലാ ലൈബ്രറി കൗണ്‍സില്‍അംഗം കെ രഘു,ഗ്രന്ഥശാല കമ്മിറ്റി അംഗങ്ങളായ ആര്‍ ചന്ദ്രന്‍പിള്ള, വി അനില്‍,ജഗദീഷ്, സെക്രട്ടറി ആര്‍ അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

അനധികൃത മദ്യവില്പന നടത്തിയ ആൾ വാഹനം അടക്കം പിടിയിലായി

തേവലക്കര. അരിനല്ലൂർ കിഴക്ക് മുറിയിൽ
കൊല്ലച്ചേഴത്തു കിഴക്കേതിൽ നേപ്പാളി എന്നറിയപ്പെടുന്ന അനീഷ് (36 വയസ്സ്) ആണ്
മദ്യ വിൽപ്പന യ്ക്കിടയിൽ പൾസർ ബൈക്ക് ഉൾപ്പെടെ പിടിയിലായത്.


കരുനാഗപ്പള്ളി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ
വിജിലാലും പാർട്ടിയും ചേർന്ന് കഴിഞ്ഞ രാത്രിയിൽ പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിശോധനയിൽ
പ്രിവന്റീവ് ഓഫീസർമാരായ
എബിമോൻ കെ.വി, സജികുമാർ വൈ, സിവിൽ എക്‌സൈസ് ഓഫീസർ എസ്. കിഷോർ, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ നേതൃത്വം നൽകി.

കഞ്ചാവ് കച്ചവടത്തിലെ കുടിപ്പക, യുവാവിനെ വധിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

കൊട്ടാരക്കര . ചക്കുവരയ്ക്കൽ പ്രണവം വീട്ടിൽ ഗോകുലിനെ രാത്രിയിൽ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍.

രാഹുൽ രാജ്( 27), രാമനിലയം, കാക്കക്കോട്ടൂർ, എഴുകോൺ, 2)വൈശാഖ് (27), ജയഭവനം, വല്ലം, കൊട്ടാരക്കര, 3)വിഷ്ണു v, @ കൊച്ചു വിഷ്ണു (26), പുത്തയത്ത് പുത്തൻവീട്, കിഴക്കേ കര, കൊട്ടാരക്കര, 4) അഫ്സൽ (20), അഫ്സൽ മൻസിൽ, മുസ്ലീം സ്ട്രീറ്റ്, 5) രഞ്ചിത്ത് (20) ,ആവിയോട്ട് പുത്തൻവീട്, പടിഞ്ഞാറ്റിൻകര, വല്ലം എന്നിവരെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. 27ന് രാത്രി 01 .15 മണിയ്ക്ക് മോട്ടോർ സൈക്കിളിൽ കൊട്ടാരക്കര യിൽ നിന്നും കരിക്കം ഭാഗത്തേക്ക് പോകവേ ലോവർ കരിക്കം ഭാഗത്തു വച്ച് ബൈക്കുകളിലും ഓട്ടോറിക്ഷകളിലും എത്തിയ പ്രതികൾ കുരുമുളക് സ്പ്രേ അടിച്ചശേഷം കത്തികൊണ്ട് മുതുകിലും കാൽ തുടയിലും കുത്തിയും ഇരുമ്പുവടികൊണ്ട് ശരീരമാസകലം അടിച്ചു പരുക്കേൽപ്പിച്ചും വധിക്കാൻ ശ്രമിച്ചു.

കഞ്ചാവ് കച്ചവടം നടത്തിയത് വിലക്കിയതിനു പ്രതികളുമായി പരിക്കുപറ്റിയ ഗോകുലും പ്രതികളുമായി സംഭവത്തിന് രണ്ടു ദിവസംമുൻപ് വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടുള്ള ഗൂഡാലോചന യിലാണ് ഗോകുലിനെ വധിക്കാൻ പ്രതികൾ ഒത്തുകൂടി ശ്രമിച്ചത്. പ്രതികളിൽ പലരും മുൻപും പല കേസുകളിലും ഉൾപ്പെട്ടിട്ടുള്ളവരാണ്. സംഭവത്തിനായി ഉപയോഗിച്ച വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊട്ടാരക്കര ISHO ജോസഫ് ലിയോൺ, SI മാരായ ദീപു, സുദർശന കുമാർ , ആഷിർ കോഹൂർ ,CPO മാരായ സലിൽ, സുരേഷ് ബാബു , ഷിബു കൃഷ്ണൻ, സുരേഷ് ,സഹിൽ, സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മെൽബിന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചിച്ചു


പടിഞ്ഞാറേക്കല്ലട. വില്ലേജ് ഓഫീസ് ജീവനക്കാരനായിരുന്ന മെൽബിന്റെ ആകസ്മിക നിര്യാണത്തിൽ കുന്നത്തൂർ താലൂക്ക് സ്റ്റാഫ്‌ കൗൺസിൽ അനുശോചിച്ചു. താഹസീൽദാർ ശ്രീ. സുരേഷ് ബാബുവിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ L. R. താഹസീൽദാർ ശ്രീ. നിസാം, സ്റ്റാഫ്‌ സെക്രെട്ടറി പ്രസന്നൻ കുരുമ്പേലി, റോയ് മോഹൻ, ഷീബ,T. S. സമീർ, ജയപാലൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു..

വിപ്ലവങ്ങളുടെ അരങ്ങ് വസന്തം എന്ന പേരിൽ ലോക നാടക ദിനാചരണം

കുന്നത്തൂർ: -ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിപ്ലവങ്ങളുടെ അരങ്ങ് വസന്തം എന്ന പേരിൽ ലോക നാടക ദിനാചരണം സംഘടിപ്പിച്ചു. നാടകപരിശീലന കളരിയുടെ ഉദ്ഘാടനം, ബാലവേദി കൂട്ടുകാർ അവതരിപ്പിച്ച ലഘു നാടകം,
ഈ കഴിഞ്ഞ എൽ എസ് എസ് ,യു എസ് എസ് വിജയികളായ കുട്ടികളെ അനുമോദിക്കൽ യുപി വായനമത്സര വിജയികൾക്ക് ഉള്ള സമ്മാനദാനം എന്നിവയും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു.

കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു..പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നസീറബീവി കുട്ടികളെ
അനുമോദിച്ചു.

നാടക പരിശീലന കളരി ഉദ്ഘാടനം പ്രശസ്ത സിനിമ, നാടക നടൻ
അജിഷ് കൃഷ്ണ കെ പി എ സി നിർവ്വഹിച്ചു.

യു പി വായനമത്സര വിജയികൾക്ക് സമ്മാനം പ്രശസ്ത കവയത്രിയും കേരളത്തിലെ വനിത നാടക ഗാന രചയിതാവുമായ
ദിപിക രഘുനാഥ് നല്കി.ആർ.സൂരാജ്, അർത്തിയിൽ അൻസാരി, സബീന ബൈജു എന്നിവർ പ്രസംഗിച്ചു.

Advertisement