ബീഡി വാങ്ങാന്‍ പണം നല്‍കാത്തതിന് യുവാവിന്‍റെ മൂക്ക് ഇടിച്ച് തകര്‍ത്തു, സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി

Advertisement

ശക്തികുളങ്ങര .ബീഡി വാങ്ങാന്‍ പണം നല്‍കാത്തതിന് യുവാവിന്‍റെ മൂക്കെല്ല് ഇടിച്ച് പൊട്ടിച്ച സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായി. ശക്തികുളങ്ങര കന്നിമേല്‍ ഐശ്വര്യ നഗര്‍ പെരിക്കുഴി ഹൗസില്‍ ശ്യാം സുനില്‍ (22) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 23ന് സന്ധ്യക്ക് സൈക്കിളില്‍ ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുകയായിരുന്ന ശരത് എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്.

ഇയാളെ തടഞ്ഞ് നിര്‍ത്തി പ്രതിയടങ്ങിയ സംഘം പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ ഇവര്‍ ചവിട്ടി താഴെയിട്ട് അടിക്കുകയും സമീപം കിടന്ന കരിങ്കല്ല് എടുത്ത് മുഖത്തിടിക്കുകയും ചെയ്തു. ഇടിയില്‍ മുഖത്ത് പരിക്കും മൂക്കസ്ഥിക്ക് പൊട്ടലും സംഭവിച്ചു. തുടര്‍ന്ന് പ്രതിയടങ്ങിയ സംഘം യുവാവിനെ ഉപേക്ഷിച്ച് പോകുകയായിരുന്നു. തുടര്‍ന്ന് യുവാവ് കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിന് ശേഷം കടയ്ക്കാവൂരിലെ ബന്ധുവീട്ടിലേക്ക് കടന്ന ശ്യാമിനെ അവിടെ നിന്നുമാണ് പോലീസ് പിടികൂടിയത്.


ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ യൂ. ബിജൂവിന്‍റെ നേതൃത്വത്തില്‍ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍, എ.എസ്സ്.ഐ മാരായ പ്രദീപ്, ഡാര്‍വിന്‍, എസ്.സി.പി.ഒ അജിത്ത്, പോലീസ് വാളണ്ടിയര്‍ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Advertisement