ചിതറ ഗവ. ഹൈസ്കൂളിൽ ബഹളവുമായി സമര അനുകൂലികൾ അധ്യാപകരെ പൂട്ടിയിട്ടതായി പരാതി. ജോലിക്കെത്തിയ പതിനഞ്ചോളം അധ്യാപകർക്ക് നേരെ ഭീഷണിയുമായി സമരാനുകൂലികൾഅധ്യാപകര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തി.
മുൻ പഞ്ചായത്ത് അംഗവും നിലവിൽ ഹൈസ്കൂൾ പിടിഎ പ്രസിഡൻ്റും ആയ ഷിബുലാലിൻ്റെ നേതൃത്വത്തിലായിരുന്നു സംഭവം. സ്കൂളിൽ അതിക്രമിച്ചു കാര്യത്തിന് പൊലീസ് കേസെടുക്കും.
കൊട്ടാരക്കര. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം. പുത്തൂര്‍ മുക്കില്‍ ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ ദിലീപ് ഖാനെയാണ് മര്‍ദ്ദിച്ചത്.
പണിമുടക്ക് പ്രകടനവും യോഗവും നടത്തി
മൈനാഗപ്പള്ളി: ബി.ജെ.പി സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെനടത്തിയ ദേശീയ പണിമുടക്കി നോടു ബന്ധിച്ച് ഐക്യട്രേഡ് യൂണിയൻ മൈ നാഗപ്പള്ളിയിൽ പ്രകടനവും യോഗവും നടത്തി. ഐ.എൻ . ടി.യു.സി മണ്ഡലം പ്രസിഡന്റ് തടത്തിൽ സലിം അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി വൈ.ഷാജഹാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് , സി.പി.ഐ (എം) ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ്. സത്യൻ, ടി.മോഹനൻ സി.പി.ഐ. ലോക്കൽ സെക്രട്ടറി റഷീദ്, ഏരിയ കമ്മിറ്റി അംഗം. എസ്. അജയൻ , ആർ.എസ്.പി. സംസ്ഥാനകമ്മിറ്റി അംഗം എം. മുസ്തഫ, ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, കേരളാ കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ജോസ് മത്തായി, വിവിധ നേതാക്കളായ രവി മൈനാഗപള്ളി, വൈ. നജിം,ആർ. കമൽ ദാസ്, മുടി തറ ബാബു, വിജയ ചന്ദ്രൻ , ലാലി ബാബു, ബിജുകുമാർ ,അനസ് ഖാൻ , നാദിർഷാ കാരൂർ കടവ്, റെജി, അജേഷ്, ശിവൻ കുട്ടി, കെ.പി. റഷീദ്, അനന്തു ഭാസി തുടങ്ങിയവർ പ്രസംഗിച്ചു.
അനധികൃത വിദേശ മദ്യ വില്പന – പ്രതി പിടിയിൽ

പൂയപ്പള്ളി. അനധികൃതമായി വിദേശ മദ്യം കൈവശം സൂക്ഷിച്ച് വിൽപ്പന നടത്തിയതിന് ഇളമാട് ചെറുവക്കൽ സാഗർ ഭവനിൽ പ്രിൻസ് (53) നെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സ്വന്തം വീട്ടുമുറ്റത്ത് നിന്ന് മദ്യവിൽപന നടത്തുന്നതിനിടയിലാണ് പോലീസ് പിടിയിലായത്. 375 മില്ലി ലിറ്റർ കൊള്ളുന്ന 19 കുപ്പി വിദേശ മദ്യം പ്രതിയുടെ പക്കൽ നിന്നും പോലീസ് കണ്ടെത്തി. പൂയപ്പള്ളി സബ്ഇൻസ്പെക്ടർ അഭിലാഷ്, എ.എസ്സ്.ഐ. അനിൽകുമാർ, സിപിഒ അനീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി മുമ്പും പൂയപ്പള്ളി സ്റ്റേഷനിലെ കേസിൽ പ്രതിയായിട്ടുള്ള ആളാണ്.
പുലിക്കുളം സംഗമം വാർഡുകളിൽ വരൾച്ച രൂക്ഷം, കനാൽ തുറന്നു വെള്ളം എത്തിക്കണം.
ശൂരനാട് വടക്ക് പഞ്ചായത്തിലെ പുലിക്കുളം സംഗമം വാർഡുകളിൽ വരൾച്ച രൂക്ഷമായി. കിണറുകൾ വറ്റി. കുടിനീരിനായി വലയുന്നു. കനാലുകൾ തുറന്നു വെള്ളം ഒഴുക്കി കിണറുകളിലും കുളങ്ങളിലും ജലനിരപ്പുയർത്തി വരൾച്ച നേരിടുകയാണ് മുൻകാലങ്ങളിൽ ചെയ്യാറുള്ളത്. ഫാർമേഴ്‌സ് ക്ലബ് യോഗം ആവശ്യപ്പെട്ടു. ആനയടി സുധികുമാർ അധ്യക്ഷത വഹിച്ചു.
സി മണിയന്‍പിള്ള എസ്എഫ്എസ്എ സംസ്ഥാന സെക്രട്ടറി

കേരള സര്‍വേ ഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി കുന്നത്തൂര്‍ താലൂക്ക് ഓഫീസ് സര്‍വേ വിഭാഗം ഉദ്യോഗസ്ഥന്‍ സി മണിയന്‍പിള്ളയെ തിരഞ്ഞെടുത്തു. മൈനാഗപ്പള്ളി വേങ്ങ സ്വദേശിയാണ്.
പണിമുടക്കിൻ്റെ പേരിൽ അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയവർക്കെതിരെ കർശന നടപടി വേണം
കൊല്ലം.സംസ്ഥാനത്ത് ചില ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കുദിവസം ജോലി ചെയ്യാൻ തയാറായി വിദ്യാലയങ്ങളിൽ വന്ന അദ്ധ്യാപകർക്ക് സുരക്ഷയൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ദേശീയ അധ്യാപക പരിഷത് സംസ്ഥാന പ്രസിഡന്‍റ് പിഎസ് ഗോപകുമാര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിനെ തുടർന്ന് കുടുതൽ അദ്ധ്യാപകർ ജോലി ചെയ്യാൻ തയാറായി വിദ്യാലയങ്ങളിൽ എത്തുകയായിരുന്നു.
ജോലിക്കെത്തുന്നവർക്ക് സുരക്ഷയൊരുക്കുമെന്ന സർക്കാരിൻ്റെ ഉറപ്പ് വിശ്വസിച്ച് ചിതറ ഗവൺമെൻ്റ് സ്കൂളിൽ ജോലിക്കെത്തിയ പതിനഞ്ചോളം അദ്ധ്യാപകരെ മുൻ ജനപ്രതിനിധികൂടിയായ പി ടി എ പ്രസിഡണ്ടിൻ്റെ നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തിയത്.
അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയവർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കാൻ പോലീസ് തയാറാകണം.
സർക്കാരിൻ്റെയും പ്രാദേശിക ഇടതുപക്ഷ പ്രവർത്തകരുടെയും സമ്മർദങ്ങളെയും ഭീഷണികളെയും അതിജീവിച്ച് ജോലി ചെയ്യാൻ തയാറായ അദ്ധ്യാപകരെ ഗോപകുമാര്‍ അഭിനന്ദിച്ചു.