ബന്ധുക്കൾ നാട്ടിലാകെ തിരഞ്ഞ് നടക്കുമ്പോൾ ശൂരനാട് സ്വദേശി തീവണ്ടിക്കു മുന്നിൽ പെട്ടു മരിച്ചു

Advertisement

ശാസ്താംകോട്ട :ബന്ധുക്കൾ നാട്ടിലാകെ തിരഞ്ഞ് നടക്കുമ്പോൾ ഗൃഹനാഥൻ തീവണ്ടിക്കു മുന്നിൽ ചാടി മരിച്ചു.ശൂരനാട് തെക്ക് കിടങ്ങയം കന്നിമേൽ നജിയ മൻസിലിൽ ജലാലുദ്ദീൻ (63) ആണ് മരിച്ചത്.ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനു സമീപം 100 മീറ്റർ അകലെ ഇന്ന് രാവിലെ 6.30 ഓടെയാണ് ഇദ്ദേഹം തീവണ്ടിക്കുമുന്നിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരണം സംഭവിച്ചു.രാവിലെ വീട്ടിൽ കാണായതായതോടെ ജലാലുദ്ദീനെ തിരക്കി ബന്ധുക്കൾ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ,ബസ്സ് സ്റ്റാന്റ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് മരണവിവരം അറിയുന്നത്.ഏറെ നാളായി മാനസിക ആസ്വാസ്ഥ്യത്തിന് ജലാലുദ്ദീൻ ചികിത്സയിലായിരുന്നു.

Advertisement