കൊല്ലം ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ അഡ്വ അനിൽകുമാർ ഓച്ചിറയുടെ നേതൃത്വത്തിലുള്ള എൽ ഡി എഫ് പാനൽ വിജയിച്ചു

Advertisement

കൊല്ലം. കൊല്ലം ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ അഡ്വ അനിൽകുമാർ ഓച്ചിറയുടെ നേതൃത്വത്തിലുള്ള എൽ ഡി എഫ് പാനൽ വിജയിച്ചു.
അനിലിനെകൂടാതെ എ കെ മനോജ്‌, വീണാരാജ്, അമർ പ്രശാന്ത്, മുനീർ, ഹരിശങ്കർ എന്നിവർ എൽ ഡി എഫ് പാനലിൽ നിന്നും യദു കൃഷ്ണന്‍ യുഡിഫ് പാനലിൽ നിന്നും സ്വതന്ത്രരായ പട്ടത്താനം രാജീവ്,മരുത്തടി എസ് നവാസ് എന്നിവരും വിജയിച്ചു .ആകെ 9 അംഗ ഭരണസമിതിയാണ് ഉള്ളത്. ഭൂരിപക്ഷം ലഭിക്കുന്ന പാനലിൽ നിന്നും പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കും.ആകെ 2000 അഭിഭാഷകരില്‍ 1450 പേര്‍ക്കായിരുന്നു വോട്ടവകാശം. ഇതില്‍ 1200 വോട്ട് പോള്‍ ചെയ്തു. 100ലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എല്‍.ഡി.എഫ് പാനലിലെ സ്ഥാനാര്‍ത്ഥികളുടെ വിജയം.