ഏരൂര്‍. അയിലറയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്ബത് മണിയോടെയായിരുന്നു അപകടം.
അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുമായി പോയ വാന്‍ കയറ്റം കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. കുത്തനെയുള്ള കയറ്റം കറുന്നതിനിടെ വാന്‍ മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.
കയറ്റം കയറുന്നതിനിടക്ക് വാന്‍ നിന്നു പോവുകയും പുറകോട്ടു പോയി ഒരു ഇലക്ടറിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. പോസ്റ്റിലിടിച്ച് നിന്നില്ലായിരുന്നെങ്കില്‍ തഴെയുള്ള വലിയ കുഴിയിലേക്ക് വീണ് വലിയൊരപകടം ഉണ്ടാവുന്ന സാഹചര്യം ഉണ്ടാവുമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പതിനഞ്ചോളം വിദ്യാര്‍ഥികളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഒരു കുട്ടിയുടെ തലക്ക് ചെറിയ മുറിവേറ്റതൊഴിച്ചാല്‍ ആര്‍ക്കും വലിയ പരിക്കുകളില്ല. വാഹനത്തിന്റെ ഡ്രൈവറെയും സഹായിയേയും പരിക്കേറ്റ ആറു വിദ്യാര്‍ഥികളെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയിലറ യുപി സ്കൂളിലെ വിദ്യാര്‍ഥികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
കവി ചവറ കെ.എസ്.പിള്ളയെ ആദരിക്കും
കൊല്ലം.കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരം ലഭിച്ച കവി ചവറ കെ.എസ്.പിള്ളയെ ഏപ്രിൽ 3 ന് സങ്കീർത്തനം സാംസ്കാരിക വേദി ആദരിക്കും.
കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ കവി വി.മധുസൂദനൻ നായരാണ് ചവറ കെ.എസ്.പിള്ളയെ ആദരിക്കുന്നത്.
കനിവ് കരുനാഗപ്പള്ളിയില്‍ ആറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുവാന്‍ ഭൂമി നല്‍കുന്നു.
കരുനാഗപ്പള്ളി. ഭവാനിഗ്രൂപ്പ്സ്ഥാപനങ്ങളായ ഭവാനി ഇറക്ടേഴസ് പ്രവറ്റ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ ജൂവലേഴ്‌സ്, ശ്രീധരീയം കണ്‍വന്‍ഷന്‍ സെന്റര്‍,അംബ ഭവാനി എന്നി സ്ഥാപനങ്ങളുടെ ,സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നതാണ് കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ്. ഭവനരഹിതരായ താലൂക്കിലെ തിരഞ്ഞെടുക്കപ്പെട്ട ആറുപേര്‍ക്ക് സാന്ത്വന സ്പര്‍ശം പരിപാടിയുടെ ഭാഗമായാണ് ഭൂമി നല്‍കുന്നതെന്ന് ചെയര്‍മാന്‍ എസ് മദനന്‍പിള്ള, ഡയറക്ടര്‍ എസ് ശ്രീലേഖ എന്നിവര്‍ അറിയിച്ചു.
ഏപ്രില്‍ രണ്ടിന് രാവിലെ പത്തിന് ശ്രീധരീയം കണ്‍വന്‍ഷന്‍ സെന്‌ററില്‍ നടക്കുന്ന പരിപാടി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. സിആര്‍ മഹേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. എഎം ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തും. എന്‍കെ പ്രേമചന്ദ്രന്‍ എംപി,ഡോ.സുജിത് വിജയന്‍പിള്ളഎംഎല്‍എ, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ കോട്ടയില് രാജു എന്നിവര്‍ പങ്കെടുക്കും.
സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചു കടന്ന പ്രതി പിടിയിൽ
തെന്മല – ഇടമൺ , ആനപ്പെട്ട കൊങ്കൽ രതീഷ് ഭവനിൽ ഉഷയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച് കടന്ന പുനലൂർ വാളക്കോട് ജാസ്മിൻ മൻസിലിൽ നിന്നും അണ്ടൂർ പച്ച ചരുവിള പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജമാലുദ്ദിനെ (60) തെന്മല പോലീസ് അറസ്റ്റ് ചെയ്തു.
30ന് ഉച്ചക്ക് രണ്ടു മണിയോടുകൂടി ഉദയഗിരിയിൽ താമസിക്കുന്ന മകളുടെ വസതിയിലേക്ക് പോകുകയായിരുന്ന ഉഷയെ പിന്തുടർന്നു വന്ന പ്രതി വിജനമായ സ്ഥലത്തെത്തിയ സമയം പിന്നിലൂടെ വന്ന പ്രതി ഉഷയുടെ മുഖത്തടിച്ച് കഴുത്തിൽ കിടന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ മാല പൊട്ടിച്ചെടുക്കുകയും കൈയിലിരുന്ന പഴ്സ് തട്ടിപ്പറിച്ചു കൊണ്ടുപോകുകയും ചെയ്തു.
ഉഷയുടെ പരാതിയിൽ കേസടുത്ത് അന്വേഷണം നടത്തിയ തെന്മല പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. സമാനമായ രീതിയിൽ പ്രതിക്ക് പുനലൂർ സ്റ്റേഷനിലും കേസുള്ളതാണ്. തെന്മല എസ് ഐ ഹരികുമാർ സി.പി. ഓ ചിന്തു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
“സിൽവർലൈൻ നാടിനാപത്ത് “ബിജെപി പദയാത്ര ഇന്ന്…
വൈകിട്ട്
കൊല്ലം.ബിജെപി ജില്ലാ അദ്ധ്യക്ഷൻ ബി. ബി ഗോപകുമാർ നയിക്കുന്ന പദയാത്ര ഇന്ന്…
വൈകിട്ട് 3ന് ബിജെപി സംസ്ഥാന ഉപദ്ധ്യക്ഷൻ സി. ശിവൻകുട്ടി ചാത്തന്നൂരിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
5.30 ന് കൊട്ടിയത്ത് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യും.5000 പേർ യാത്രയിൽ അണിനിരക്കും
പോലീസുകാരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽ
ഏരൂർ. ഏരുർ സ്റ്റേഷൻ പരിധിയിൽ പത്തടി എന്ന സ്ഥലത്ത് മദ്യപിച്ച് പോലീസിനെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി ഏരൂർ വില്ലേജിൽ കരിമ്പിൻകോണം തടത്തിൽ വിള വീട്ടിൽ വാസവൻ മകൻ മുണ്ടൻ വിപി എന്നു വിളിക്കുന്ന വിപിൻ.വി. (41) അറസ്റ്റിലായി. കഴിഞ്ഞ 23 തീയതി രാത്രി 10.30 മണിയോടുകൂടി പത്തടി എന്ന സ്ഥലത്ത് ആൾക്കാർ കൂട്ടം കൂടി മദ്യപിച്ച് ബഹളം ഉണ്ടാകുന്നതായി സ്റ്റേഷനിൽ വിളിച്ചറിയിച്ചതിൽ പ്രകാരം സ്റ്റേഷനിൽ നിന്നും എസ് ഐ നിസാറുദീന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികളുടെ കത്തികൊണ്ടുള്ള അക്രമണത്തിൽ നിസാറുദ്ദീന് പരിക്കേറ്റു.
രണ്ടു പ്രതികളെ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തും. കുടയുണ്ടായിരുന്ന രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. ഈ സംഭവത്തിൽ ഏരൂർ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരവേ ഇന്ന് രണ്ടാം പ്രതിയായ വിപിനെ അറസ്റ്റു ചെയ്തു. ഒളിവിലുള്ള പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമായി തുടരുന്നതായി ഏരൂർ എസ് എച്ച് ഓ അറിയിച്ചു.
അറസ്റിലായ വിപിൻ ഏരൂർ സ്റ്റേഷനിലെ സമാനമായ കേസിൽ മുൻപും പ്രതിയായിട്ടുള്ള ആളാണ്. എരൂർ എസ്.എച്ച്. ഓ പ്രതാപചന്ദ്രൻ എസ് ഐ ശരലാൽ എസ് ഐ അബ്ദുൾ റഹിം. സി പി ഓ അരുൺ സി പി ഒ അബിഷ് സി പി ഓ അനിൽകുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുണ്ടറ താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കും; പി.സി.വിഷ്ണുനാഥ്
കുണ്ടറ: കാഞ്ഞിരകോഡ് താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുമെന്ന് പി.സി.വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. ഡോക്ടേഴസ് ഫോർ യു സംഘടനയുടെ സഹായത്തോടെ ലഭിച്ച ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ വിതരണോദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു പി.സി.വിഷ്ണുനാഥ്. ഡോക്ടേഴ്സ് ഫോർ യു സംഘടനയുടെ സഹായത്തോടുകൂടി ഒരുകോടി 30 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഓക്സിജൻ പ്ലാന്റിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. കാഞ്ഞിരകോഡ് താലൂക്ക് ആശുപത്രിയിൽ 12, വെളിച്ചിക്കാല കമ്യുണിറ്റി ഹെൽത്ത് സെന്ററിന് 3, മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് 5 എന്നിങ്ങനെ 20 ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ് വിതരണം ചെയ്തത്. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ അധ്യക്ഷത
വഹിച്ചു.
ഡോക്ടേഴ്സ് ഫോർ യു ഓപ്പറേഷൻസ് ഡയറക്ടർ ജേക്കബ് ഉമ്മൻ അരികുപുറം, കോ ഓർഡിനേറ്റർ അബ്ദുല്ല ആസാദ്, കുണ്ടറ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.സീമ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യശോദ, പഞ്ചായത്ത് പ്രസിഡന്റ്മാരായ അനീഷ് പടപ്പക്കര, ദേവദാസ്, ജലജ കുമാരി, താലൂക്ക് ആശുപത്രി സുപ്രണ്ട് സുനിൽ രാജ് എന്നിവർ സംസാരിച്ചു. ചിറ്റുമല ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി.ദിനേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ശ്യാം, അരുൺ അലക്സ്, പഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫിസർമാർ, എച്ച്.എം.സി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
വിജയവീഥി പഠനകേന്ദ്രം കടപുഴയില്‍
പടിഞ്ഞാറേകല്ലട.വിജയവീഥി പഠനകേന്ദ്രം ഏപ്രിൽ 2രാവിലെ 11മണിക്ക്
കടപുഴ, ഡി. ടി. പി. സി. അങ്കണത്തിൽ കൊല്ലം ജില്ലാകളക്ടർ അഫ്‌സാന പർവീണ്‍ ഉദ്ഘാടനം ചെയ്യും.
സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർക്ക് തീവ്ര പരിശീലനം നൽകുന്ന വിജയവീഥി പഠനകേന്ദ്രം പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ ആരംഭിക്കുകയാണ്, SSLC മുതലുള്ള പരീക്ഷകൾവിജയിച്ച 50പേർക്കാണ് ആദ്യബാച്ചിൽ അഡ്മിഷൻ നൽകുന്നത്, പഞ്ചായത്ത് ഓഫീസിൽ റജിസ്ട്രേഷൻ നടത്താവുന്നതാണ്. ഈ അവസരം മുഴുവൻ ഉദ്യോഗാർഥികളും പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്‍റ് ഡോ.സി.ഉണ്ണികൃഷ്ണൻ്‍ അഭ്യര്‍ഥിച്ചു.
കൊല്ലം ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ എൽ ഡി എഫ് പാനൽ വിജയിച്ചു
കൊല്ലം. കൊല്ലം ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ അഡ്വ അനിൽകുമാർ ഓച്ചിറയുടെ നേതൃത്വത്തിലുള്ള എൽ ഡി എഫ് പാനൽ വിജയിച്ചു.
അനിലിനെകൂടാതെ എ കെ മനോജ്, വീണാരാജ്, അമർ പ്രശാന്ത്, മുനീർ, ഹരിശങ്കർ എന്നിവർ എൽ ഡി എഫ് പാനലിൽ നിന്നും യദു കൃഷ്ണന്‍ യുഡിഫ് പാനലിൽ നിന്നും സ്വതന്ത്രരായ പട്ടത്താനം രാജീവ്,മരുത്തടി എസ് നവാസ് എന്നിവരും വിജയിച്ചു .ആകെ 9 അംഗ ഭരണസമിതിയാണ് ഉള്ളത്. ഭൂരിപക്ഷം ലഭിക്കുന്ന പാനലിൽ നിന്നും പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കും.ആകെ 2000 അഭിഭാഷകരില്‍ 1450 പേര്‍ക്കായിരുന്നു വോട്ടവകാശം. ഇതില്‍ 1200 വോട്ട് പോള്‍ ചെയ്തു. 100ലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എല്‍.ഡി.എഫ് പാനലിലെ സ്ഥാനാര്‍ത്ഥികളുടെ വിജയം.