കല്ല് വച്ച നുണ പ്രചരിപ്പിച്ച മുഖ്യമന്ത്രി സിൽവർ ലൈന് വേണ്ടി നുണ വച്ച കല്ലാണ് കുഴിച്ചിടുന്നത് – കുമ്മനം രാജശേഖരൻ

Advertisement

കൊല്ലം. കല്ല് വച്ച നുണ പ്രചരിപ്പിച്ച മുഖ്യമന്ത്രി സിൽവർ ലൈന് വേണ്ടി നുണ വച്ച കല്ലാണ് കുഴിച്ചിടുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജാശേഖരൻ. പ്രധാനമന്ത്രിക്ക് സിൽവർ ലൈനിന്റെ അനുമതിക്കായി നിവേദനവുമായി പോയി കൊടുത്തത് ഇപ്പോഴാണ് . ഇതുവരെ പറഞ്ഞിരുന്നത് അനുമതി ലഭിച്ചു എന്നാണ്.

സാധാരണക്കാരനെ കണ്ണീരിലാഴ്ത്തി എന്തിനാണ് സിൽവർ ലൈനിനായി മുഖ്യമന്ത്രി വാശി പിടിക്കുന്നത് നിലവിലുള്ള റയിൽ സംവിധാനം വികസിപ്പിച്ചൽ മതിയെന്ന വിദഗ്ദ അഭിപ്രായം മുഖ്യമന്ത്രി മാനിക്കുന്നില്ല. ഹെക്ടർ കണക്കിന് സ്ഥലം മണ്ണിട്ട് നികത്തേണ്ടി വരുമെന്നും കുമ്മനം പറഞ്ഞു.

കെ റയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരേ സംഘടിപ്പിച്ച പദയാത്ര ബി ജെ പി ജില്ല പ്രസിഡന്റ് ബി.ബിഗോപകുമാർ നയിച്ചു. വൈകിട്ട് നാല് മണിക്ക് ചാത്തന്നൂരിൽ നിന്നും ആരംഭിച്ച പദയാത്രയിൽ സിൽവർ ലൈൻ പദ്ധതിയിൽ കുടിയെഴിപ്പിക്കപ്പെടുന്നവരുടെ പങ്കാളിത്തമുണ്ടായിരുന്നു. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവൻ കുട്ടി യാത്ര നായകനായ ബി. ഗോപകുമാറിന് പതാക കൈമാറി. തിരുമുക്ക് , മൈലക്കാട് , സിത്താര ജംഗഷൻ, എന്നിവിടങ്ങളിൽ നൽകിയ സ്വീകരണം നല്‍കി. കൊട്ടിയം ജംഗ്ഷനിൽ സമാപന സമ്മേളനം ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.


ബി.ബി. ഗോപകുമാർ അദ്ധ്യക്ഷനായി ബി ജെ പി സംസ്ഥാന ജനറൽ സെകട്ടറി അഡ്വ.പി സുധീർ സംസ്ഥാന വൈസ് പ്രസിഡന്റ മാരായ സി.ശിവൻകുട്ടി . പ്രൊഫ: വി.ടി ര മ സംസ്ഥാന സെക്രട്ടറി രാജി പ്രസാദ് , ജി.ഗോപിനാഥ് , ജില്ല. ജനറൽ സെക്രട്ടറി വയക്കൽ സോമൻ , മേഖലാ സെക്രട്ടറി വി.എസ്സ് ജിതിൻ ദേവ്, സംസ്ഥാന സമിതി അംഗങ്ങളായ വെള്ളിമൺ ദിലീപ്, എ ജി ശ്രീകുമാർ, ബി രാധാമണി, വെട്ടമുക്ക് സോമൻ, അജിമോൻ , മേഖല വൈസ് പ്രസിഡന്റ്‌ മാലുമേൽ സുരേഷ് ജില്ലാ വൈസ് പ്രസിഡന്റ്റുമാരായ ബി. ശ്രീകുമാർ, കൊട്ടിയം സുരേന്ദ്രനാഥ്‌, ശശികല റാവു സെക്രട്ടറിമാരായ കെ. ആർ രാധാകൃഷ്ണൻ, മന്ദിരം ശ്രീനാഥ്, കൃപ വിനോദ്
എന്നിവർ സംസാരിച്ചു.

Advertisement