ഓച്ചിറയില്‍ പിതാവ് മരിച്ചതിന് പിന്നാലെ മകനും മരിച്ചു

Advertisement

ഓച്ചിറ: പിതാവ് മരിച്ചതിന് പിന്നാലെ മകനും മരിച്ചു. ഓച്ചിറ വലിയകുളങ്ങര പാറയ്ക്കാട്ട് നവാസ് മന്‍സിലില്‍ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ മകന്‍ നവാസ് (45) ആണ് വെള്ളിയാഴ്ച പുലര്‍ച്ച ഹൃദയസ്തംഭനം മൂലം മരിച്ചത്.

25ന് രാത്രിയിലാണ് പിതാവ് മുഹമ്മദ്കുഞ്ഞ് (72) മരിച്ചത്. വലിയകുളങ്ങര പള്ളിമുക്കില്‍ പാറയ്ക്കാട്ട് സ്റ്റോഴ്‌സ് എന്ന പലചരക്ക് വ്യാപാര സ്ഥാപനം നടത്തിവരുകയായിരുന്നു ഇരുവരും. നവാസ് അവിവാഹിതനാണ്. മാതാവ്: ആസിയ ബീവി. വലിയകുളങ്ങര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ പിതാവിന്റെ ഖബറിടത്തിന് സമീപം മകനെയും ഖബറടക്കി.